IPL 2024: 'ചെയ്‌സ് ചെയ്യുമ്പോള്‍ ഒരു പ്ലാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ'; വെളിപ്പെടുത്തി ബെയര്‍‌സ്റ്റോ

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് റണ്‍ചേസിംഗ് നടത്തി വിജയം നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കെകെആര്‍ മൂന്നോട്ടു വെച്ച 262 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.

ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് സെഞ്ച്വറിയും (48 പന്തില്‍ 108) പ്രഭ്സിമ്രാന്റെ തകര്‍പ്പന്‍ ഓപ്പണിംഗും (20 പന്തില്‍ 50) അവസാന ഓവറുകളിലെ ശശാങ്ക് സിങ്ങിന്റെ സിക്സ് പൂരവും (28 പന്തില്‍ 68) ആണ് പഞ്ചാബിനെ കളി ജയിപ്പിച്ചത്. ഇപ്പോഴിതാ വിജയ ചേസിന് പിന്നിലെ രഹസ്യ പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബെയര്‍‌സ്റ്റോ.

‘നല്ല തുടക്കമാണ് ഞങ്ങള്‍ നേടിയത്. അതായിരുന്നു പ്രധാനം. ഇപ്പോള്‍ ടി20യില്‍ നിങ്ങള്‍ റിസ്‌ക് എടുക്കണം. ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ വഴിക്ക് പോകും. ചില ദിവസങ്ങളില്‍ ഇത് നിങ്ങളുടെ ഒപ്പമായിരിക്കില്ല. ഇത്രയും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോ ഒരു പ്ലാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കഴിയുന്നിടത്തോളം ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു അത്.’

‘നിങ്ങളുടെ റേഞ്ചില്‍ വരുന്ന പന്താണെങ്കില്‍ നിങ്ങള്‍ അടിക്കണം. സുനില്‍ നരൈന്‍ പന്തെറിയുമ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് ഓവറുകള്‍ കരുതലോടെ കളിച്ചു. ആ ഓവറുകള്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ശശാങ്ക് സിംഗ് ഒരു സ്‌പെഷ്യല്‍ കളിക്കാരനാണ്” ബെയര്‍‌സ്റ്റോ കൂട്ടിച്ചേര്‍ത്തു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം