മുൻ ഇംഗ്ലണ്ട് താരം ഇയോൻ മോർഗൻ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ആദ്യ പകുതിയിൽ കമൻ്റേറ്റർമാരിൽ ഒരാളായിരുന്നു. 17-ാം സീസണിലെ ബാറ്റർമാരുടെ പ്രകടനത്തിൽ താൻ തൃപ്തൻ ആണെന്നും ലീഗ് ചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹൈ സ്കോറിങ് മത്സരമാണ് ഇത്തവണ കണ്ടതെന്നും ഇങ്ങനെ ഉള്ള മാറ്റങ്ങൾ നല്ലതാണെന്നും മുൻ താരം പറഞ്ഞു.
ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടെങ്കിലും ടൂർണമെൻ്റിലെ ക്രിക്കറ്റ് രീതി മാറ്റിമറിച്ചത് ഹൈദരാബാദിന്റെ ബാറ്റിംഗ് തന്നെ ആയിരുന്നു. “ആദ്യ പകുതിയിൽ ഞാൻ അവിടെ ഉണ്ടായിരുന്നു, ലീഗിൻ്റെ എല്ലാ ഭാഗങ്ങളും ഞാൻ ഇഷ്ടപ്പെട്ടു. മുൻ സീസണുകളെ അപേക്ഷിച്ച് റൺസ് നേടിയ രീതിയും ടീമുകൾ ഇംപാക്റ്റ് പ്ലെയർ നിയമം ഉപയോഗിച്ച രീതിയുമാണ് ഏറ്റവും ശ്രദ്ധേയമായത്.”
“സൺറൈസേഴ്‌സ് ഹൈദരാബാദായിരുന്നു ട്രെൻഡ് സെറ്റർ. സീസണിൻ്റെ തുടക്കത്തിൽ കളിക്കാതിരുന്ന ട്രാവിസ് ഹെഡിൻ്റെ രൂപത്തിലാണ് ഇത് വന്നത്. രണ്ട് ഗെയിമുകൾക്ക് ശേഷം അദ്ദേഹത്തെ അവരുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ഹൈദരാബാദ് നിർബന്ധിതരായി. അദ്ദേഹം ബാറ്റ് ചെയ്ത രീതി അഭിഷേകിൻ്റെ (ശർമ്മ) കളിശൈലിയെ മാത്രമല്ല, ഐപിഎൽ 2024 ലെ അദ്ദേഹത്തിൻ്റെ മൊത്തത്തിലുള്ള സ്വാധീനം കാണാൻ അതിശയകരമായിരുന്നു. സൺറൈസേഴ്‌സിനെതിരെ കളിക്കാൻ എതിരാളികൾ ഭയപ്പെട്ടു.” മോർഗൻ പറഞ്ഞു.
Read more
ഹെഡ്, അഭിഷേക്, ഹെൻറിച്ച് ക്ലാസൻ എന്നിവർ ഐപിഎൽ 2024-ൽ ഹൈദരാബാദ് നേടിയ റണ്ണിൻ്റെ 60 ശതമാനവും സ്കോർ ചെയ്തു എന്നതും ശ്രദ്ധിക്കണം. ഫൈനലിൽ ഈ താരങ്ങൾ നിരക്ഷപെടുത്തിയത് ഹൈദരാബാദ് തോൽവിക്ക് കാരണമായി.