കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് 15 മാസത്തോളം ക്രിക്കറ്റിന് പുറത്തായിരുന്നു. ശേഷം ഈ ഐപിഎല്‍ സീസണിലാണ് താരം കളത്തിലേക്ക് തിരിച്ചെത്തിയത്. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സിയും ഇല്ലാതെ ഒരു ഇംപാക്ട് പ്ലെയറായിട്ടാണ് അദ്ദേഹത്തെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത മനുഷ്യന്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന അദ്ദേഹം സ്റ്റമ്പിന് പിന്നിലും കോട്ടകെട്ടി നില്‍ക്കുകയാണ്.
പഞ്ചാബ് കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും എതിരായ ആദ്യ രണ്ട് മത്സരങ്ങളിലും താരം ബാറ്റുകൊണ്ട് ബുദ്ധിമുട്ടുന്നതാണ് കണ്ടത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മൂന്നാം മത്സരത്തില്‍, ഫോറും സിക്സും സഹിതം അറ്റാക്കിംഗ് ഫിഫ്റ്റി അടിച്ച് അദ്ദേഹം തന്റെ ഏറ്റവും മികച്ച നിലയിലേക്ക് മടങ്ങിയെത്തി.
ഇന്ത്യന്‍ മുന്‍ താരവും ഡിസിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി, നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ നടത്തിയ പ്രകടനത്തില്‍ പന്തിനെ അഭിനന്ദിച്ചു. മുമ്പും സമാനമായ പല പ്രകടനങ്ങളും പന്ത് കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഈ ഇന്നിംഗ്‌സ് എക്കാലവും ഓര്‍ക്കെപ്പെടുമെന്ന് ഗാംഗുലി പറഞ്ഞു.
Well played Rishabh pant @RishabhPant17 .. u will remember this innings for a life time .. u have played many brilliant ones and will play even better ones but this story will remain with u always @ParthJindal11 @bcci
— Sourav Ganguly (@SGanguly99) March 31, 2024
നന്നായി കളിച്ചു ഋഷഭ് പന്ത്.. നിങ്ങള്‍ ഈ ഇന്നിംഗ്സ് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കും.. നിങ്ങള്‍ നിരവധി മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്, അതിലും മികച്ചത് ഇനിയും കളിക്കും, പക്ഷേ ഈ പ്രകടനം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും- സൗരവ് ഗാംഗുലി എക്സില്‍ കുറിച്ചു.
Read more
32 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം പന്ത് 51 റണ്‍സ് നേടി. ഇത് ഡിസിയുടെ 20 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മുകേഷ് കുമാറിന്റെയും (3 വിക്കറ്റ്), ഖലീല്‍ അഹമ്മദിന്റെയും (2 വിക്കറ്റ്) ബോളിംഗിലൂടെ സിഎസ്‌കെയെ വിജയ ലക്ഷ്യത്തിനും 20 റണ്‍സ് അകലെ ഒതുക്കാന്‍ ഡിസിക്കായി. സീസണിലെ ഡിസിയുടെ ആദ്യ ജയമാണിത്.