IPL 2024: 'ഈ ഇന്നിംഗ്സ് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കും'; സൂപ്പര്‍ താരത്തിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് സൗരവ് ഗാംഗുലി

കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് 15 മാസത്തോളം ക്രിക്കറ്റിന് പുറത്തായിരുന്നു. ശേഷം ഈ ഐപിഎല്‍ സീസണിലാണ് താരം കളത്തിലേക്ക് തിരിച്ചെത്തിയത്. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സിയും ഇല്ലാതെ ഒരു ഇംപാക്ട് പ്ലെയറായിട്ടാണ് അദ്ദേഹത്തെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത മനുഷ്യന്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന അദ്ദേഹം സ്റ്റമ്പിന് പിന്നിലും കോട്ടകെട്ടി നില്‍ക്കുകയാണ്.

പഞ്ചാബ് കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും എതിരായ ആദ്യ രണ്ട് മത്സരങ്ങളിലും താരം ബാറ്റുകൊണ്ട് ബുദ്ധിമുട്ടുന്നതാണ് കണ്ടത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മൂന്നാം മത്സരത്തില്‍, ഫോറും സിക്സും സഹിതം അറ്റാക്കിംഗ് ഫിഫ്റ്റി അടിച്ച് അദ്ദേഹം തന്റെ ഏറ്റവും മികച്ച നിലയിലേക്ക് മടങ്ങിയെത്തി.

ഇന്ത്യന്‍ മുന്‍ താരവും ഡിസിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി, നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ നടത്തിയ പ്രകടനത്തില്‍ പന്തിനെ അഭിനന്ദിച്ചു. മുമ്പും സമാനമായ പല പ്രകടനങ്ങളും പന്ത് കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഈ ഇന്നിംഗ്‌സ് എക്കാലവും ഓര്‍ക്കെപ്പെടുമെന്ന് ഗാംഗുലി പറഞ്ഞു.

നന്നായി കളിച്ചു ഋഷഭ് പന്ത്.. നിങ്ങള്‍ ഈ ഇന്നിംഗ്സ് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കും.. നിങ്ങള്‍ നിരവധി മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്, അതിലും മികച്ചത് ഇനിയും കളിക്കും, പക്ഷേ ഈ പ്രകടനം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും- സൗരവ് ഗാംഗുലി എക്സില്‍ കുറിച്ചു.

32 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം പന്ത് 51 റണ്‍സ് നേടി. ഇത് ഡിസിയുടെ 20 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മുകേഷ് കുമാറിന്റെയും (3 വിക്കറ്റ്), ഖലീല്‍ അഹമ്മദിന്റെയും (2 വിക്കറ്റ്) ബോളിംഗിലൂടെ സിഎസ്‌കെയെ വിജയ ലക്ഷ്യത്തിനും 20 റണ്‍സ് അകലെ ഒതുക്കാന്‍ ഡിസിക്കായി. സീസണിലെ ഡിസിയുടെ ആദ്യ ജയമാണിത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ