IPL 2024: ഈ സാലയും കപ്പും ഇല്ല ഫൈനലും ഇല്ല, പടിക്കൽ കലമുടച്ച് ഫാഫും പിള്ളേരും; വിജയവഴിയിലെത്തി സഞ്ജുവും കൂട്ടരും

ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 4. വിക്കറ്റിന്റെ ജയം ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടക്കുക ആയിരുന്നു. 35 റൺസെടുത്ത രജത് പാടീദാറും 34 റൺസെടുത്ത വിരാട് കോലിയും 32 റൺസെടുത്ത മഹിപാൽ ലോംറോറുമാണ് ആർസിബിക്കായി ബാറ്റിംഗിൽ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാൻ 44 റൺസിന് മൂന്നും അശ്വിൻ 19 റൺസിന് രണ്ടും വിക്കറ്റെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ആർസിബിക്ക് മത്സരത്തിൽ കിട്ടിയത്. ഓപ്പണർമാരായ ഫാഫും കോഹ്‌ലിയും ചേർന്ന് മാന്യമായ തുടക്കം ആർസിബിക്ക് നൽകിയപ്പോൾ രാജസ്ഥനായി ബോൾട്ട് പിശുക്കൻ ഓപ്പണിങ് സ്പെൽ എറിയുകയും ചെയ്തു. ട്രെൻറ് ബോൾട്ട് ഒഴികെയുള്ള ബൗളർമാരെയെല്ലാം തല്ലിപ്പരത്തിയ ഇരവരും 4.4 ഓവറിൽ ആർസിബിയെ 37 റൺസിലെത്തിച്ചു. എന്നാൽ ട്രെൻറ് ബോൾട്ടിൻറെ പന്തിൽ ഡൂപ്ലെസിയെ(17) റൊവ്മാൻ പവൽ തകർപ്പൻ ക്യാച്ചിലൂടെ മടക്കി ആർസിബിയെ ഞെട്ടിച്ചു. പിന്നാലെ വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ആർസിബിയെ 50 കടത്തിയെങ്കിലും ചാഹലിനെതീരെ ബിഗ് ഷോട്ട് കളിക്കാനുള്ള കോഹ്‌ലിയുടെ ശ്രമം ഡൊണോവൻ ഫെരേരയുടെ ക്യാച്ചിൽ ഒതുങ്ങിയതോടെ ആർസിബിക്ക് തകർച്ച ആയി.

അധികം വൈകാതെ ഗ്രീൻ 27 റൺസ് എടുത്തും മാക്‌സ്‌വെൽ റൺ ഒന്നും എടുക്കാതെയും മടങ്ങിയതോടെ ആർസിബി ഡഗ്ഔട്ട് വിഷമത്തിലായി. രണ്ട് വിക്കറ്റുകളും നേടിയത് അശ്വിൻ ആയിരുന്നു. ശേഷമെത്തിയ രജത് മഹിപാലുമായി ചേർന്നുള്ള കൂട്ടുകെട്ടിലൂടെ സ്കോർ ഉയർത്തി. രജത് വീണ ശേഷമെത്തിയ കാർത്തിക്കിനും അധികം തിളങ്ങാൻ ആയില്ല. വമ്പനടികളിലൂടെ ഞെട്ടിച്ച മഹിപാൽ പുറത്തായ ശേഷം വന്ന സ്വപ്നിൽ സിംഗും കരൺ ശർമയും ചേർന്ന് അവസാന 2 ഓവറിൽ നേടിയത് 28 റൺസാണ്. അതാണ് ആർസിബിയെ രക്ഷിച്ചതും.

രാജസ്ഥാൻ മറുപടി ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാൾ – കാഡ്മോർ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 46 റൺ ചേർത്തു. 20 റൺ എടുത്ത് കാഡ്മോർ മടങ്ങിയ ശേഷം സഞ്ജുമൊത്ത് ജയ്‌സ്വാൾ ആർആർ സ്കോർ ഉയർത്തി. സിങ്ങിലും ഡബിളും എടുത്ത് മുന്നേറിയ ഈ കൂട്ടുകെട്ടിന് ഒടുവിൽ 45 റൺ എടുത്ത് ജയ്‌സ്വാൾ ഗ്രീനിങ് ഇരയായി മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 17 കരൺ ശർമ്മയ്ക്ക് ഇരയായി മടങ്ങിയപ്പോൾ രാജസ്ഥാൻ ഒന്ന് ഭയന്നു. ശേഷം പരാജിന്റെ അമിത വെപ്രാളത്തിന് ഒടുവിൽ ജുറൽ 8 റൺ എടുത്ത് കോഹ്‌ലിയുടെ തകർപ്പൻ ത്രോയിൽ മടങ്ങി. എന്നാൽ ഭയപ്പെടാതെ കളിച്ച പരാഗും(36) ഹേറ്റ്മെയർ(26) സഖ്യം ആർസിബിയുടെ കൈയിൽ നിന്ന് മത്സരം തട്ടിയെടുത്തു. ഇരുതാരങ്ങളും പുറത്തായ ശേഷമെത്തിയ റോവ്മാൻ പവൽ രാജസ്ഥാന്റെ വിജയം ഉറപ്പിക്കുക ആയിരുന്നു. രാജസ്ഥനായി സിറാജ് രണ്ടും കരൺ ശർമ്മ കാമറൂൺ ഗ്രീൻ ഫെർഗുസൺ എന്നിവർ ഓരോ വിക്കറ്റ് നേടി തിളങ്ങി

Latest Stories

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ