ഐപിഎല്‍ 2024: ഇത്തവണ അവര്‍ ചാമ്പ്യന്മാരാവും; സഞ്ജുവിനെ മുന്നിലിരുത്തി ശ്രീശാന്തിന്റെ പ്രവചനം

ഐപിഎല്‍ 17ാം സീസണിലെ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നതില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ മലയാളി താരം എസ്. ശ്രീശാന്ത്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കപ്പുയര്‍ത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു. സ്റ്റാര്‍ നഹി ഫാര്‍ എന്ന സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ സഞ്ജുവിനെ മുന്നില്‍ ഇരുത്തിയായിരുന്നു ശ്രീശാന്തിന്റെ ഈ പ്രവചനം. ഒപ്പം സഞ്ജുവിനെ റോയല്‍സിലേക്ക് എത്തിച്ചതിനെ കുറിച്ചും ശ്രീശാന്ത് വാചാലനായി.

ഞാന്‍ അന്നു സഞ്ജുവിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡിനോടു പറഞ്ഞത് കള്ളമായിരുന്നെങ്കിലും അതു പിന്നീട് സത്യമായി തന്നെ സംഭവിക്കുകയായിരുന്നു. സഞ്ജുവിനു ഇപ്പോള്‍ എനിക്കെതിരേ ഒരോവറില്‍ ആറു സിക്സറുകള്‍ നേടാന്‍ കഴിയും. പക്ഷെ അന്നു അതു കഴിയില്ലായിരുന്നു.

മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിന്റെ കൈയിലുണ്ടെന്നു അന്നു ഞാന്‍ ദ്രാവിഡിനോടു പറഞ്ഞിരുന്നു. എനിക്കു അക്കാര്യം തെളിയിക്കേണ്ടിയും ചെയ്യേണ്ടിയിരുന്നു. എനിക്കു അതു സഞ്ജുവിന്റെ കണ്ണുകളില്‍ അന്നു കാണാന്‍ സാധിച്ചിരുന്നു. ഇവന്‍ വലിയൊരു താരമാവുമെന്നു അന്നു തന്നെ എനിക്കു തോന്നിയിരുന്നു.

അതു വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് സഞ്ജു എല്ലാവര്‍ക്കെതിരേയും സിക്സറുകള്‍ വാരിക്കൂട്ടി. അങ്ങനെ ഞാന്‍ പണ്ടുപറഞ്ഞിട്ടുള്ള ആ കാര്യം സത്യമായി വരികയും ചെയ്തു. ഈയൊരു നിമിഷത്തില്‍ എനിക്കു പറയാനുളളത് ഈ വര്‍ഷത്തെ ഐപിഎല്‍ ട്രോഫി രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനുമായിരിക്കുമെന്നാണ്- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ