IPL 2024: ശ്രേയസ് അയ്യര്‍ ഒരു ക്യാപ്റ്റന്‍സി മെറ്റിരിയല്‍ അല്ലാ എന്ന് പറയുന്നവരോട്

ഇന്ന് ശ്രേയസ് അയ്യര്‍ നല്ല ഒരു ഇന്നിങ്‌സ് കളിച്ച് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. നല്ല സൂപ്പര്‍ ആയിട്ട് തന്നെ കൊല്‍ക്കത്ത നായകന്‍ ഇന്ന് മാച്ച് ഫിനിഷ് ചെയ്തു. മറ്റുള്ളവര്‍ കളിക്കുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു പോകുന്ന ക്യാപ്റ്റന്‍, ടീമിന് വേണ്ടി അയാള്‍ കാര്യമായിട്ട് ഒന്നും ചെയ്യുന്നില്ല, അങ്ങനെ നീളുന്നു വിമര്‍ശനശരങ്ങള്‍.

വ്യക്തമായ പ്ലാനുകളോട് കൂടെ തന്നെ ആണ് നായകന്‍ കളത്തില്‍ ഇറങ്ങുന്നത്. അത് അയാള്‍ കൃത്യമായി തന്നെ എക്‌സിക്യുട്ട് ചെയ്യുന്നുമുണ്ട്.ഇന്നത്തെ ബോളിംഗ് ചേഞ്ചസും പവര്‍ പ്ലെയില്‍ ഹൈദരാബാദിനെ വരിഞ്ഞു മുറുക്കിയതൊക്കെ എടുത്തു പറയേണ്ടത് തന്നെയാണ്.

കുറച്ചു പേര്‍ നന്നായി കളിച്ചത് കൊണ്ട് മാത്രം ഒരു ടീം വിജയിക്കില്ല എന്നും എല്ലാം കൃത്യമായി കോഓര്‍ഡിനേറ്റ് ചെയ്ത് മുമ്പില്‍ നിന്ന് നയിക്കാന്‍ ഒരു നായകന്‍ വേണം എന്നും എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.

അയ്യര്‍ ഒരു ക്യാപ്റ്റന്‍സി മെറ്റിരിയല്‍ അല്ലാ എന്ന് പറയുന്നവരോട് ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായി ഒരു ഐപിഎല്‍ ഫൈനല്‍ കളിച്ചത് ശ്രേയസ് അയ്യര്‍ എന്ന നായകന്റെ കീഴില്‍ ആണ് കേട്ടോ.

2024 ഐപിഎല്‍ ടേബിള്‍ ടോപ്പേഴ്‌സ് കൊല്‍ക്കത്തയെ ക്യാപ്റ്റന്‍ അയ്യര്‍ ഫൈനലിലേക്ക് നല്ല മാസ് ആയിട്ട് തന്നെ എത്തിച്ചിട്ടുണ്ട്.

എഴുത്ത്: ജോ മാത്യൂ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ