IPL 2024: നായകനല്ലാത്ത സീസണ്‍, രോഹിത് ശർമ്മയുടെ ബാറ്റിംഗ് ശക്തി പ്രവചിച്ച് ടോം മൂഡി

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍നിന്ന് പുറത്താക്കിയത് രോഹിത് ശര്‍മ്മയുടെ ബാറ്റിംഗിനെ ബാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനുമായിരുന്ന ടോം മൂഡി. അഞ്ച് തവണ ചാമ്പ്യന്‍മാരായ രോഹിതിനെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി പുതിയ സീസണില്‍ മുംബൈ ഹാര്‍ദിക്കിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കിയിരുന്നു. രോഹിത് അപകടകാരിയായ കളിക്കാരനാണെന്നും റണ്‍സെടുക്കാന്‍ പ്രാപ്തനാണെന്നും മൂഡി പറഞ്ഞു.

ക്യാപ്റ്റന്‍സി നീക്കം അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ മാറ്റമുണ്ടാക്കില്ല. കഴിഞ്ഞ കാലങ്ങളില്‍ ബാറ്റ് ഉപയോഗിച്ച് തനിക്ക് വരുത്താവുന്ന നാശത്തിന്റെ അളവ് അദ്ദേഹം കാണിച്ചു. അവന്‍ വീണ്ടും മുംബൈയുടെ മികച്ച കളിക്കാരനാകും. അവന്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പുതിയ സീസണില്‍ അവന്‍ അത് ആവര്‍ത്തിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി പ്രതീക്ഷിക്കുന്നു- മൂഡി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല, കാരണം അദ്ദേഹം ആദ്യമായി വലിയ പേരുകള്‍ നയിക്കും. മാനേജ്മെന്റും മികവ് ആവശ്യപ്പെടുന്നു. കളിക്കാരെ സമ്മര്‍ദത്തിലാക്കാതെ മികച്ച പ്രകടനം പുറത്തെടുക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022-ല്‍ എംഐ വിട്ട ഹാര്‍ദിക്, രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിനൊപ്പമുള്ള ആദ്യ സീസണില്‍ ടീമിനെ കിരീടം ചൂടിക്കാന്‍ താരത്തിനായിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ