ഐപിഎലില്‍ ആര്‍സിബിയ്ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം മുന്നോട്ടുവെച്ച് എസ്ആര്‍എച്ച് . ട്രാവിസ് ഹെഡിന്റെ മിന്നും സെഞ്ച്വറി മികവില്‍ എസ്ആര്എച്ച് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരേ ഹൈദരാബാദ് മറികടന്നത്.
39 ബോളില്‍ സെഞ്ച്വറി തികച്ച ഹെഡ് 41 ബോളില്‍ 8 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 102 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസെന്‍ 31 ബോളില്‍ 7 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 67 റണ്‍സെടുത്തു.
എയ്ഡന്‍ മാര്‍ക്രം 17 ബോളില്‍ 2 വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 32, അബ്ദുള്‍ സമദ് 10 ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും 37, അഭിഷേക് ശര്‍മ 22 ബോളില്‍ രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 34 റണ്‍സും എടുത്തു.
ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023-ല്‍ മംഗോളിയക്കെതിരേ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 22 സിക്‌സകറുകളാണ് ഹൈദരാബാദ് താരങ്ങള്‍ അടിച്ചെടുത്തത്. ഇതും റെക്കോഡാണ്.