ഐപിഎല്‍ 2024: സഞ്ജുവിനെ സമീപിച്ച് വമ്പന്‍ രണ്ട് ടീമുകള്‍, എന്നാല്‍ താരം ചെയ്തത്

ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി രണ്ട് പ്രമുഖ ടീമുകള്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ ചാമ്പ്യന്മാരും അഞ്ചു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിംഗ്സായിരുന്നു ഇതിലൊരു ടീം.

അടുത്ത സീസണിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പകരക്കാരനായാണ് സഞ്ജുവിനെ സിഎസ്‌കെ നോട്ടമിട്ടതെന്നാണ് വിവരം. എന്നാല്‍ ചൈന്നെയും വമ്പന്‍ ഓഫര്‍ നിരസിച്ച് സഞ്ജു രാജസ്ഥാനില്‍ തുടരാനാണ് തന്റെ തീരുമാനമെന്ന് അറിയിച്ചു.

ഐപിഎല്ലില്‍ ഇനിയും കിരീടം നേടിയിട്ടില്ലാത്ത പഞ്ചാബ് കിംഗ്സാണ് സഞ്ജുവിനെ സമീപിച്ച രണ്ടാമത്തെ ഫ്രാഞ്ചൈസി. നായക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തന്നെയായിരുന്നു പഞ്ചാബിന്റെയും പ്ലാന്‍. പക്ഷെ പഞ്ചാബിന്റെ ഓഫറും സഞ്ജു നിരസിച്ചു.

ഒമ്പതു സീസണുകളായി റോയല്‍സ് ടീമിന്റെ ഭാഗമാണ് സഞ്ജു. ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അദ്ദേഹം അവര്‍ക്കു ഐക്കണ്‍ താരമായി മാറിക്കഴിഞ്ഞു. 2021ലെ സീസണിനു മുമ്പാണ് റോയല്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജു എത്തിയത്. 2022 ല്‍ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം