IPL 2024: മുംബൈയുടെ കോടികളുടെ മൂല്യമുള്ള പന്തേറുകാരെ പഞ്ചാബിന്റെ 20 ലക്ഷം ബേസ് പ്രൈസ് മൂല്യമുള്ള ചെക്കന്‍ മുച്ചൂടും മുടിപ്പിക്കുന്ന കാഴ്ച

മുംബൈ ഉയര്‍ത്തിയ 193 പിന്തുടരുമ്പോള്‍, പഞ്ചാബിന്റെ ഏഴാമത്തെ വിക്കറ്റ് ആയി അവരുടെ അവസാന രണ്ട് മത്സരത്തിലെയും രക്ഷകന്‍ ശശാങ്ക് സിംഗ് ബുമ്രയുടെ കൗശലത്തിനു മുന്‍പില്‍ കീഴടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ കാര്‍ഡില്‍ 111 രണ്‍സേ ഉണ്ടായിരുന്നുള്ളു..

ലക്ഷ്യം മൂന്നു വിക്കറ്റ് ശേഷിക്കേ 8 ഓവറില്‍ 82 രണ്‍സ് എന്ന നിലയില്‍ നില്‍ക്കേ ജയം ഉറപ്പിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക്ക് ഗാലറിയിലെ മുംബൈ ആരാധകരോട് ആഘോഷം തുടങ്ങിക്കോളാന്‍ പറയുന്നത് കാണാമായിരുന്നു. എന്നാല്‍ ബുമ്ര എറിഞ്ഞ 13 ആം ഓവറിലേ യോര്‍ക്കര്‍ ലെങ്തില്‍ വന്ന അഞ്ചാമത്തെ പന്തിനെ സ്വീപ് ഷോട്ടിലൂടെ ഗാലറിയിലെത്തിച്ച ശേഷം ക്രീസില്‍ നിറ ചിരിയോടെ നില്‍ക്കുന്ന ആ ബാറ്ററെ കണ്ടപ്പോള്‍ ആണ് എന്ത് കൊണ്ടാണ് ആഘോഷം തുടങ്ങിക്കൊള്ളാന്‍ താന്‍ മുംബൈ ആരാധകരോട് പറഞ്ഞിട്ടും അവര്‍ അതു അനുസരിക്കാത്തത് എന്നതിനുള്ള ഉത്തരം അയാള്‍ തിരിച്ചറിയുകയായിരുന്നു..

ഷേപ്പേര്‍ഡിന്റെയും, മദ്വാലിന്റെയും,, കോട്‌സേയുടെയും പന്തുകളെ നെറ്റ്സില്‍ സ്‌കൂള്‍ കുട്ടികളെയെന്നോണം അയാള്‍ നേരിടുകയാണ്. ഒന്നിനു പിറകെ ഒന്നായി ഏഴു പടുകൂറ്റന്‍ സിക്‌സറുകള്‍! പറന്നു പോകുന്ന പന്തുകളെയും ഉയര്‍ന്നു പൊങ്ങുന്ന പഞ്ചാബ് സ്‌കോര്‍ കാര്‍ഡും കണ്ടു മുംബൈ ക്യാമ്പ് മൂകമാകുകയാണ്. മുംബൈയുടെ കോടികളുടെ മൂല്യമുള്ള പന്തേറുകാരെ പഞ്ചാബിന്റെ 20 ലക്ഷം ബേസ് പ്രൈസ് മൂല്യമുള്ള 25 കാരന്‍ ചെക്കന്‍ മുച്ചൂടും മുടിപ്പിക്കുന്ന കാഴ്ച.. അഷുതോഷ് ശര്‍മ ..

ഗുജറാത്തിനെതിരെ 17 ബോളീല്‍ 31, ഹൈദരാബാദിനെതിരെ 15 ബോളില്‍ 33, രാജസ്ഥനെതിരെ 16 ബോളിലെ 31, മുംബൈക്കെതിരെ 28 ബോളിലെ 61 ഇങ്ങനെ തുടര്‍ച്ചയായി കിടിലന്‍ ഇന്നിങ്‌സുകള്‍ കളിച്ചു കൊണ്ടു അയാള്‍ കാണികളെ അമ്പരിപ്പിക്കുകയാണ്..

യുവരാജ് സിംഗ് എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറ്റയാന്റെ പേരില്‍ ഉണ്ടായിരുന്ന, ട്വന്റി ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോര്‍ഡ് ( 12 പന്തില്‍ ) സായ്ദ് മുഷ്താഖ് ടൂര്‍ണമെന്റില്‍ അരുണചാല്‍ പ്രദേശിനെ പിച്ചിച്ചീന്തിയ 11 ബോള്‍ ഫിഫ്റ്റിയിലൂടെ തന്റെ പേരിലേക്ക് മാറ്റിയെഴുതിയ അതെ മനുഷ്യന്‍..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി