IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

ഐപിഎല്‍ 2024ല്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിനിഷറാണ്. ഈ സീസണില്‍ താരം വെറ്ററന്‍ ഒമ്പത് ഇന്നിംഗ്സുകളില്‍നിന്ന് 224.48 സ്ട്രൈക്ക് റേറ്റില്‍ 110 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ധോണിയുടെ സ്വാധീനത്തെ പ്രശംസിച്ച സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി.

ധോണി കൂടുതല്‍ നേരം ബാറ്റു ചെയ്യുന്നത് അദ്ദേഹത്തിന് റിസ്‌ക് ആണ്. സീസണിന്റെ തുടക്കത്തില്‍ തന്നെ മസില്‍ ഇഞ്ച്വറിയേറ്റത് ഞങ്ങള്‍ കണ്ടു. അവന്‍ കൂടുതല്‍ നേരം ബാറ്റ് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

അതിനാല്‍, മത്സരത്തില്‍ അവന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ അവനെ ഉപയോഗിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനാല്‍, അവന്‍ ഒമ്പതാം നമ്പറില്‍ വന്നതുകൊണ്ട് മാത്രം ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചുകാണരുത്. അവന്‍ ഞങ്ങള്‍ക്ക് എന്ത് നല്‍കുമെന്നത് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തും. പക്ഷേ ഞങ്ങള്‍ അവനെ പരിക്കിലൂടെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഒരു നല്ല ബാക്കപ്പ് കീപ്പര്‍ ഞങ്ങള്‍ക്ക് ഉണ്ട്. പക്ഷേ അദ്ദേഹം എംഎസ് ധോണിയല്ല. എംഎസ് ധോണിയെ മൈതാനത്ത് നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവസാന രണ്ട്, മൂന്ന് ഓവറുകള്‍, ആണെങ്കിലും ആ ധോണിയെ ഞങ്ങള്‍ക്ക് ആവശ്യമാണ്- ഫ്‌ളെമിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി