IPL 2024: 'ധോണിയുടെ സിക്സുകളെക്കുറിച്ചും വിരാടിന്റെ സെഞ്ച്വറികളെക്കുറിച്ചും മാസങ്ങളോളം ഞങ്ങള്‍ സംസാരിക്കും, പക്ഷേ ജോസ് ബട്ട്‌ലറിന്‌ ക്രെഡിറ്റ് നല്‍കില്ല'

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആതിഥേയര്‍ക്കെതിരെ ടീമിനെ ഒറ്റയ്ക്ക് നയിച്ച ജോസ് ബട്ട്ലറായിരുന്നു റോയല്‍സിന്റെ ഹീറോ. ഈഡന്‍ ഗാര്‍ഡന്‍സില്‍ 60 റണ്‍സില്‍ 9 ഫോറും 6 സിക്‌സും സഹിതം 107 റണ്‍സുമായി അദ്ദേഹം പുറത്താകാതെ നിന്നു.

ഈ സീസണിലെ ബട്ട്‌ലറുടെ രണ്ടാം സെഞ്ചുറിയും ടൂര്‍ണമെന്റിലെ ഏഴാമത്തെയും ആയിരുന്നു ഇത്. റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍, അവേഷ് ഖാന്‍ എന്നിവരുമായി അദ്ദേഹം ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്കാളിത്തം പങ്കിട്ടു. പവല്‍ ക്രീസിലെത്തുന്നതുവരെ റോയല്‍സിന് 224 റണ്‍സിന്റെ ചേസ് സുഗമമായിരുന്നില്ല.

13 പന്തില്‍ 3 സിക്സറും 1 ഫോറും സഹിതം 26 റണ്‍സാണ് അദ്ദേഹം നേടിയത്. ഇപ്പോഴിതാ മാച്ച് വിന്നിംഗ് പ്രകടത്തില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മതിയായ ക്രെഡിറ്റ് നല്‍കാത്തതിന് ക്രിക്കറ്റ് വിദഗ്ധരെ വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ധോണിയുടെ സിക്സുകളെക്കുറിച്ചും വിരാടിന്റെ സെഞ്ചുറികളെക്കുറിച്ചും മാസങ്ങളോളം സംസാരിച്ചാലും ജോസ് ബട്ട്ലറിന് പലരും ക്രെഡിറ്റ് നല്‍കുന്നില്ലെന്ന് ഹര്‍ഭജന്‍ വിമര്‍ശിച്ചു.

”ഞങ്ങള്‍ എംഎസ് ധോണിയുടെ സിക്‌സറുകളെക്കുറിച്ചും വിരാട് കോഹ്ലിയുടെ സെഞ്ചുറികളെക്കുറിച്ചും മാസങ്ങളോളം സംസാരിക്കും, പക്ഷേ ജോസ് ബട്ട്ലറിന് ക്രെഡിറ്റ് നല്‍കുന്നില്ല. പേരിന്റെ ഇതിഹാസങ്ങളില്‍ ഒരാളായ അദ്ദേഹം എല്ലാ ലൈംലൈറ്റിനും അര്‍ഹനാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സെഞ്ചുറികളില്‍ ഒന്നായിരുന്നു അത്- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ആര്‍ആര്‍ ഏഴ് മത്സരങ്ങളില്‍നിന്നും ആറ് വിജയങ്ങള്‍ രേഖപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നമതാണ്.

Latest Stories

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും