IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

ഐപിഎല്‍ 17ാം സീസണിന്‍രെ പ്ലേഓഫിലേക്ക് അവിശ്വസനീയമാംവിധം കുതിച്ചെത്തിയിരിക്കുകയാണ് ആര്‍സിബി. നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫില്‍ സീറ്റ് നേടിയത്. മത്സരത്തില്‍ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോള്‍ ആണെന്ന് ആര്‍ സി ബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ധോണി ഔട്ടകുന്നത് വരെ ഉള്ളില്‍ തോല്‍വി ഭയമുണ്ടായുരുന്നുവെന്ന് താരം പറഞ്ഞു.

ഞങ്ങള്‍ 175 റണ്‍സ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബോള്‍ ചെയ്തത്. എന്നിട്ടും അവര്‍ അല്‍പ്പം അടുത്ത് എത്തി. ഒരു ഘട്ടത്തില്‍, എം എസ് ധോണി ക്രീസില്‍ ഉള്ളപ്പോള്‍, ഞാന്‍ ഭയന്നു. അവന്‍ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളില്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ധോണിക്ക് എതിരെ യാഷ് ദയാല്‍ നന്നായി പന്തെറിഞ്ഞു. അവന്‍ പ്ലയര്‍ ഓഫ് ദി മാച്ച് അര്‍ഹിക്കുന്നുണ്ട്- ഡുപ്ലസിസ് പറഞ്ഞു.

മത്സരത്തില്‍ ധോണി 13 പന്തില്‍ 25 റണ്‍സ് എടുത്താണ് പുറത്തായത്. ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജീവന്മരണ പോരാട്ടത്തില്‍ ചെന്നൈക്കു മുന്നില്‍ ബംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. 201-ല്‍ കുറഞ്ഞ റണ്‍സിന് ചെന്നൈയെ പിടിച്ചുനിര്‍ത്തിയാല്‍ മാത്രമേ ബെംഗളൂരുവിന് പ്ലേഓഫില്‍ പ്രവേശിക്കാനാവുമായിരുന്നുള്ളൂ.

മറുപടിയായി ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ ആയുള്ളൂ. ഇതോടെ ബെംഗളൂരുവിന് 27 റണ്‍സിന്റെ ജയവും പ്ലേഓഫ് യോഗ്യതയും കിട്ടി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം