ഐപിഎല്‍ 2024: എവിടെയാണ് റോയല്‍സ് കളി തോറ്റത്?; അത്ഭുതപ്പെടുത്തി സഞ്ജുവിന്റെ മറുപടി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൈയെത്തും ദൂരത്തുനിന്ന് വിജയം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. അതിനാല്‍ത്തന്നെ മത്സരത്തിനു ശേഷമുള്ള ചോദ്യോത്തര വേളയില്ഡ പരാജയ കാരണം വ്യക്തമാക്കാന്‍ സഞ്ജു പ്രയാസപ്പെട്ടു. എവിടെയാണ് റോയല്‍സ് കളി തോറ്റത് എന്നുള്ള ചോദ്യത്തിനു സര്‍പ്രൈസ് മറുപടിയാണ് സഞ്ജു നല്‍കിയത്.

ഗെയിമിലെ അവസാനത്തെ ഓവറിലാണ് ഞങ്ങള്‍ തോറ്റത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈയൊരു നിമിഷത്തില്‍ സംസാരിക്കുകയെന്നത് വളരെയധികം കടുപ്പമാണ്. മത്സരത്തില്‍ തോറ്റ ശേഷം സംസാരിക്കുകയെന്ന കടുപ്പമേറിയ ജോലിയാണ് ഒരു ക്യാപ്റ്റനുള്ളത്.

എവിടെയാണ് മല്‍സരം തോറ്റതെന്നു പറയുക ദുഷ്‌കരം തന്നെയാണ്. വികാരങ്ങളൊക്കെ അടങ്ങിയതിനു ശേഷം കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എവിടെയാണ് ടീം തോറ്റതെന്നു ചിലപ്പോള്‍ എനിക്കു പറയാന്‍ സാധിച്ചേക്കും. ഇതിന്റെ ക്രെഡിറ്റ് ഗുജറാത്ത് ടൈറ്റന്‍സിനു നല്‍കിയേ തീരൂ. ഇതാണ് ഈ ടൂര്‍ണമെന്റിന്റെ വിജയം- സഞ്ജു വ്യക്തമാക്കി.

ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് റോയല്‍സിനെ പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു അവരുടെ ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ മൂന്നിന് 196, ഗുജറാത്ത് 20 ഓവറില്‍ ഏഴിന് 199.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം