ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പുരോഗമിക്കവെ ടൂര്‍ണമെന്റില്‍ തന്റെ ഫേവറിറ്റ് ടീം ഏതാണെന്നു വെളിപ്പെടുത്തി നടന്‍ നിവിന്‍ പോളി. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കട്ട ഫാനാണ് താനെന്നാണ് നിവിന്‍ വെളിപ്പെടുത്തി. ഇതിനു പിന്നിലുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.

എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ചെന്നൈയോടു കൂടുതല്‍ ഇഷ്ടവും. തലയുടെ (ധോണി) ഫാനല്ലാത്ത ആരും തന്നെയുണ്ടാവില്ല. നേടുന്ന ഫിഫ്റ്റികളോ, സെഞ്ച്വറികളോയല്ല. ചിലര്‍ ഒരു ഇമോഷനാണ്. ധോണിയെ സംബന്ധിച്ച് എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം ഒരു ഇമോഷനാണെന്നു തന്നെയാണ്.

അതിനേക്കോള്‍ മികച്ച പ്ലെയര്‍ ഉണ്ടായിരിക്കാം. സ്റ്റാറ്റസ് നോക്കുകയാണെങ്കില്‍ വേറെ താരങ്ങളുണ്ടാവാം. പക്ഷെ ചുരുക്കം താരങ്ങള്‍ക്കു മാത്രമേ മറ്റുള്ളവര്‍ക്കു ഒരു ഇമോഷനായി മാറാന്‍ സാധിക്കുകയുള്ളൂ. അതിലൊരാളാണ് ധോണി- നിവിന്‍ വ്യക്തമാക്കി.

എന്നാല്‍ പുതിയ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴില്‍ സിഎസ്‌കെ അത്ര മികച്ച പ്രകടനമല്ല ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ് സിഎസ്‌കെയുള്ളത്. 10 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ചെന്നൈയ്ക്കു ജയിക്കാനായത്. അതിനാല്‍ത്തന്നെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍