IPL 2024: എന്തുകൊണ്ട് തോറ്റു?, കോഹ്‌ലിക്കിട്ട് കുത്തി ഡുപ്ലെസിസ്

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മുംബൈ 27 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. ഇപ്പോഴിതാ ആര്‍സിബിയുടെ തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നായകന്‍ ഫാഫ് ഡുപ്ലെസിസ്.

ഈ സമയത്ത് എനിക്ക് തോന്നുന്നത് ആര്‍സിബി പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്തിയില്ലെന്നതാണ്. 220 റണ്‍സിലേക്കെങ്കിലും ടീം സ്‌കോര്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ബോളിംഗ് നിരയിലേക്ക് നോക്കുമ്പോള്‍ അധികം ആയുധങ്ങള്‍ക്ക് ഞങ്ങള്‍ക്കില്ല.

ബാറ്റര്‍മാര്‍ക്ക് അവരുടെ ആത്മവിശ്വാസവും ഫോമും നിലനിര്‍ത്താന്‍ ദൗര്‍ഭാഗ്യവശാല്‍ സാധിക്കുന്നില്ല. ബാറ്റ്സ്മാന്‍മാര്‍ കൃത്യമായി സ്‌കോര്‍ ചെയ്യാതെ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനാവില്ല- ഡുപ്ലെസിസ് പറഞ്ഞു.

Read more

ഡുപ്ലെസിസ് ഉന്നം വെച്ചത് വിരാട് കോഹ്‌ലിയെയാണ് എന്നാണ് ഉയരുന്ന ആക്ഷേപം. കോഹ്‌ലി ആര്‍സിബിക്കായി റണ്‍സ് അടിക്കുന്നുണ്ടെങ്കിലും മിക്കതും സെല്‍ഫിഷ് ഇന്നിംഗ്സാണ്. ഇന്നലെ താരം 9 പന്ത് നേരിട്ട് 3 റണ്‍സാണ് നേടിയത്.