കെകെആറിനെതിരെ ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി ഇന്നലെയും മികച്ച ഒരു ഇന്നിങ്‌സാണ് കളിച്ചത് പക്ഷേ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് വീണ്ടും ടീമിൻ്റെ തോൽവിയിൽ ഒരു പങ്കുവഹിച്ചു എന്നാണ് പറയുന്നത്. 83 റൺസെടുക്കാൻ അദ്ദേഹം 59 പന്തുകൾ എടുത്തു, ബംഗളൂരു ടീമിന് 200 റൺസ് കടക്കാനായില്. എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഫ്ലാറ്റ് ട്രാക്കുകളിൽ മത്സരങ്ങൾ ജയിക്കാനുള്ള ഏറ്റവും കുറഞ്ഞ സ്കോർ എന്ന് പറയുന്നത് തന്നെ 200 ആണ് . ഡെത്ത് ഓവറുകളിൽ കോഹ്‌ലി ഒരുപാട് ഡോട്ട് ബോളുകൾ കളിച്ചതും ആളുകൾ വിമർശിക്കാൻ കാരണമായി. റൺ റേറ്റ് വേഗത്തിലാക്കാൻ ശ്രമിക്കാത്തതിന് മറ്റ് ബാറ്റർമാരും വിമർശനങ്ങൾ . ടി20 ഫോർമാറ്റിൽ ബാറ്റ് ചെയ്തത് ദിനേശ് കാർത്തിക് മാത്രമാണ്. അദ്ദേഹത്തിന് ആകട്ടെ നേരിടാൻ സാധിച്ചത് 8 പന്തുകൾ മാത്രമായിരുന്നു.
ആർസിബി ആകെ ഉയർത്തിയ 182 റൺസ് പിന്തുടരുക കൊൽക്കത്തയെ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. ഐപിഎൽ 2024 ലെ ടീമിന്റെ രണ്ടാം തോൽവിക്ക് ശേഷം മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ആർസിബിയുടെ ബാറ്റിംഗ് യൂണിറ്റിലേക്ക് വിരൽ ചൂണ്ടി. നേരത്തെ, പവർപ്ലേ ഓവറുകളിൽ വേണ്ടത്ര റൺസ് നേടാത്തതിന് വിരാടിനെയും കാമറൂൺ ഗ്രീനിനെയും സുനിൽ ഗവാസ്‌കർ കുറ്റപ്പെടുത്തിയിരുന്നു.
ആർസിബിയുടെ തോൽവിയെക്കുറിച്ച് സഞ്ജയ് പറഞ്ഞത് ഇങ്ങനെയാണ് “ബാംഗ്ലൂരിൽ ആദ്യം ബാറ്റ് ചെയ്യുന്ന 182 റൺസ് നേടുന്നത്, പോക്കറ്റിൽ 20000 രൂപയുമായി ലൂയിസ് വിട്ടണിൽ ഷോപ്പിംഗിന് പോകുന്നതുപോലെയാണ്. അത് ഒരിക്കലും മതിയാകില്ല, ”അദ്ദേഹം എഴുതി. ലോകോത്തര ബ്രാൻഡായ ലൂയിസ് വിട്ടണിൽ ഷോപ്പിങ്ങിന് പോകണം എങ്കിൽ കൈനിറയെ പണം ആവശ്യമാണ്. എന്നും പറഞ്ഞത് പോലെയാണ് ബാംഗ്ലൂർ ട്രാക്കും, ഈ ഉദാഹരണം എന്തായാലും ആരാധകർക്ക് ഇഷ്ടപ്പെട്ടു.
തങ്ങളുടെ ഈ സീസണിളെയും ദയനീയ ബോളിംഗുമായി എങ്ങും എത്താൻ പോകില്ല എന്നാണ് അവരും പറയുന്നത്.