ഐപിഎല്‍ 2024: ഡിസിക്കൊപ്പം പന്ത് ഉണ്ടാകുമോ?, നിര്‍ണായക വിവരം പുറത്തുവിട്ട് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സ്റ്റാര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വിദൂരമല്ല. ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായുള്ള നാല് ദിവസത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ഡല്‍ഹി താരം ഇപ്പോള്‍ കൊല്‍ക്കത്തയിലാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലി ഇന്ത്യാ ടുഡേയോട് പന്തിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. 26-കാരന്‍ ‘നല്ല ഫോമിലാണ്’ എന്നും ഐപിഎല്‍ 2024 പതിപ്പില്‍ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഋഷഭ് പന്ത് നല്ല ഫോമിലാണ്. അടുത്ത സീസണ്‍ മുതല്‍ അവന്‍ കളിക്കും. നവംബര്‍ 11 വരെ അദ്ദേഹം ഇവിടെയുണ്ട്. വരാനിരിക്കുന്ന ലേലങ്ങള്‍ കണക്കിലെടുത്ത് പന്ത് ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ടീമിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി- ഗാംഗുലി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ക്യാമ്പിനിടെ ആരാധകരുമായി സെല്‍ഫിയെടുക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഋഷഭ് പന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2022 ഡിസംബറില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഗുരുതരമായ ഒരു റോഡ് അപകടത്തില്‍ പെട്ടു. തുടര്‍ന്ന് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം രണ്ട് മാസത്തിലേറെ കിടപ്പിലായിരുന്നു.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു