IPL 2024: 'നിങ്ങള്‍ക്ക് ഇല്ലെന്ന് പറയാന്‍ കഴിയില്ല'': ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പ്രത്യക സന്ദേശമയച്ച് ഷമി

മാര്‍ച്ച് 24 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎലില്‍ തന്റെ നായക അരങ്ങേറ്റം നടത്തുകയാണ് ശുഭ്മാന്‍ ഗില്‍. ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചു പോയതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകന് വലിയ ഉത്തരവാദിത്തമുണ്ട്.

സീസണിലെ ആദ്യ മത്സരം ജയിച്ച് തന്നെ തുടങ്ങാനാണ് ഇരു ഫ്രാഞ്ചൈസികളും ലക്ഷ്യമിടുന്നത്. നിര്‍ണായക മത്സരത്തിന് മുന്നോടിയായി ഗില്ലിന് ഒരു സന്ദേശവുമായി വന്നിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി. സീസണില്‍ പരിക്കിനെ തുടര്‍ന്ന് ഷമി പുറത്താണ്. യുവതാരത്തിന് നായകസ്ഥാനം നേരത്തെ വന്നിരിക്കുകയാണെന്നും എന്നാല്‍ താരം സമ്മര്‍ദ്ദത്തിലാകാതെ കളിക്കേണ്ടതുണ്ടെന്നും ഷമി പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റന്‍ സ്ഥാനം നേരത്തെ വന്നു, അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഒരു ദിവസം ഉത്തരവാദിത്തം ഏറ്റെടുക്കണം. നിങ്ങള്‍ മുമ്പ് ഒരു ബാറ്ററായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ഒരു നായകന്‍ ആയതിനാല്‍ നിങ്ങള്‍ക്ക് ധാരാളം ലോഡ് എടുക്കാന്‍ കഴിയില്ല. ശാന്തമായിരിക്കുക. നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്, നിങ്ങള്‍ക്ക് ഇല്ല എന്ന് പറയാന്‍ കഴിയില്ല. നിങ്ങളുടെ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ടീമിനെ എങ്ങനെ സന്തുലിതമാക്കാന്‍ കഴിയുമെന്ന് കാണുക- ഷമി ഉപദേശിച്ചു.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍