ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ വിജയം. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഗുജറാത്ത് പോരാട്ടം ഇന്നിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. ചെന്നൈക്ക് 63 റൺസിന്റെ തകർപ്പൻ ജയം. ശിവം ദുബൈ (51), റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.
ചെന്നൈ ഉയർത്തിയ ലക്‌ഷ്യം മറികടക്കാനുള്ള പ്രകടനം കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് തന്നെ പറയാം. മികച്ച പ്രകടനമാണ് ഒരു ടീം എന്ന നിലയിൽ നടത്തിയത്. ഗുജറാത്ത് ആകട്ടെ ആദ്യ മത്സരം ജയിച്ച പോരാട്ടവീര്യത്തിന്റെ അംശം പോലും പുറത്തെടുത്തും ഇല്ല. അതോടെ പതനം പൂർത്തി ആയി. 31 പന്തിൽ 37 റൺ എടുത്ത് സായി സുദർശനൻ ടോപ് സ്‌കോറർ എന്നതിലുണ്ട് ഗുജറാത്തിലെ ബാക്കി താരങ്ങളുടെ ദയനീയ പ്രകടനം എത്രത്തോളം ഉണ്ടെന്ന്.
നായകൻ ഗിൽ സിക്സ് അടിച്ചൊക്കെ തുടങ്ങിയെങ്കിലും 8 റൺസിൽ വീണു. സാഹ 21 റൺസ് എടുത്തപ്പോൾ വിജയ് ശങ്കർ 12 റൺസും മില്ലർ 21 റൺസും എടുത്തു. ഇവരെ കൂടാതെ രണ്ടക്കം കടന്നത് 11 റൺസ് എടുത്ത ഓംരസായിയും 10 റൺസ് എടുത്ത ഉമേഷ് യാദവും മാത്രം ആയിരുന്നു. ചെന്നൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ മുസ്തഫിസുർ ദേശ്പാണ്ഡെ എന്നിവരും ഒരു വിക്കറ്റ് എടുത്ത മിച്ചൽ , പാതിരാണ എന്നിവരും തിളങ്ങി.
ചെന്നൈ ബാറ്റിംഗിൽ എല്ലാവരും നല്ല സംഭാവന നൽകിയപ്പോൾ സ്കോർ ഉയരുക ആയിരുന്നു. ഓപ്പണിങ് ഇറങ്ങിയ ഋതുരാജ് രചിന്ത രവീന്ദ്ര എന്നിവർ 46 റൺസാണ് എടുത്തത്. ഗുജറാത്ത് നിരയിൽ മോഹിത് ശർമ്മ റഷീദ് ഖാൻ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി ത്ഹയിലിലാക്കി