ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി രാജസ്ഥാന്‍ റോയല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. മുംബൈ ഇന്ത്യസിനെതിരായ മത്സരത്തിലാണ് ചാഹല്‍ ഈ നേട്ടത്തിലെത്തിയത്. എട്ടാം ഓവറില്‍ മുഹമ്മദ് നബിയെ പുറത്താക്കിയതോടെയാണ് റിസ്റ്റ് സ്പിന്നര്‍ ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യുസ്വേന്ദ്ര ചാഹല്‍ ഇതുവരെ 153 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചു തുടങ്ങിയ ചാഹലിനെ പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അവിടെ നിന്നാണ് ചാഹല്‍ റോയല്‍സിലെത്തിയത്.
യുസ്വേന്ദ്ര ചാഹല്‍ ആര്‍സിബിയ്ക്കൊപ്പം 113 മത്സരങ്ങള്‍ കളിച്ചു. 4/25 എന്ന മികച്ച പ്രകടനത്തോടെ ചാഹല്‍ ആര്‍സിബിയ്ക്കായി 139 വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍സിബി നിലനിര്‍ത്താത്തത് താരത്തെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു.
33 കാരനായ താരം ഒരു വര്‍ഷത്തോളമായി ഇന്ത്യക്കായി കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയാണ് അദ്ദേഹം ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.