IPL 2025: ഇന്ത്യയിൽ ആമസോണിനെക്കാൾ വലിയ കാട്, അതാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വപ്നം കണ്ട പതിനെട്ടാം സീസൺ; തലയും പിള്ളേരും കളത്തിൽ ഇറങ്ങിയാൽ പ്രകൃതി സ്നേഹികൾ ഹാപ്പി ; കണക്കുകൾ ഇങ്ങനെ

തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു എന്നുള്ളതാണ് ആമസോൺ കാടിന്റെ പ്രത്യേകത. ലോകത്ത് ഇന്നു ശേഷിക്കുന്ന മഴക്കാടുകളിൽ പകുതിയിലേറെ വരും ഈ മേഖല എന്നാണ് പഠനം. ഇന്ന് ഖനനത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി നടത്തിയ വന നശീകരണമാണ് ആമസോൺ കാടുകളെ കാർന്നുതിന്നുകയാണ്. എന്തായാലും ഇന്ത്യയിൽ ഉള്ള പ്രകൃതി സ്നേഹികൾക്കും മരങ്ങളെ ഇഷ്ടപെടുന്നവർക്കും ചെന്നൈ സൂപ്പർ കിങ്‌സ്, ആമസോൺ കാടിനെക്കാൾ വലിയ ഒരു വനം ഭാവിയിൽ സമർപ്പിക്കും എന്ന വാശിയിലാണ് ഈ പതിനെട്ടാം സീസൺ കളിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിൽ എരിയുന്ന ഓരോ ഡോട്ട് ബോളിനും ഓരോ മരം നട്ടുപിടിപ്പിക്കും എന്നാണ് ബിസിസിഐ പറഞ്ഞിരിക്കുന്നത്. ടി 20 യിൽ ആക്രമണ ക്രിക്കറ്റിന്റെ കാലത്ത് വരുന്ന ഡോട്ട് ബോളുകളുടെ എണ്ണവും കുറവായിരിക്കുമല്ലോ. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്ന മത്സരങ്ങളിൽ പ്രകൃതിയെ സ്നേഹിക്കുന്നവർ ഹാപ്പിയാണ്. കാരണം ഫോറും സിസ്‌കും കുറവും ഡോട്ട് ബോളുകൾ കൂടുതലും കളിക്കുന്ന ടീമാണ് ചെന്നൈ. ” മത്സരം തോറ്റാലും കുഴപ്പമില്ല മരം നട്ടുപിടിപ്പിച്ച് നല്ല ഒരു നാളെ ” ഇതാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആഗ്രഹിക്കുയാണ് കാര്യം എന്ന് തോന്നുന്നു.

സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് തുടങ്ങിയ ചെന്നൈ പിന്നെ നടന്ന നാല് മത്സരങ്ങളിലും അതിദയനീയമായി പരാജയപെട്ടു. ടീമിൽ ഒരു താരം പോലും സ്ഥിരത കാണിക്കുന്നില്ല എന്നതിൽ നിന്ന് തന്നെ ടീം ഭൂലോക പരാജയം ആണെന്ന് നമുക്ക് മനസിലാകും. മാച്ച് വിന്നർമാരുടെയും ടീം ഗെയിം കളിക്കുന്നവരുടെയും കൂട്ടം ആയിരുന്ന ടീം ഇന്ന് കുറച്ചധികം ” വമ്പൻ പേരുകൾ ” ഉള്ള താരങ്ങളുടെ കൂട്ടമായി മാത്രം ആയിരിക്കുന്നു. ഈ സീസൺ തുടക്കം മുതൽ ചെന്നൈ ബാറ്റ്‌സ്മാൻമാരുടെ ശൈലിയിൽ നിന്ന് തന്നെ ടെസ്റ്റ്- ഏകദിന ശൈലിക്ക് ചേർന്ന കളിക്കാരുടെ പോരാട്ടമായി നമുക്ക് മത്സരങ്ങളെ കാണാൻ സാധിക്കും. കൊൽക്കത്തയ്ക്ക് എതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ 103 റൺ മാത്രമെടുത്ത് ഇന്നിംഗ്സ് അവസാനിപ്പിച്ച ചെന്നൈ ഇന്നിങ്സിൽ ഏകദേശം 10 ഓവറുകൾ അടുത്ത് ഒരൊറ്റ ബൗണ്ടറി പോലും അടിച്ചില്ല എന്ന കണക്ക് വരുമ്പോൾ, പകരം നന്നായി പ്രതിരോധിക്കാനും ടെസ്റ്റ് ശൈലിയിൽ കളിക്കാനും ശ്രമിച്ച താരങ്ങളുടെ മുഖത്ത് പോലും നിരാശ പ്രകടം ആയിരുന്നില്ല.

എന്തായാലും ധോണി നായകനായി തിരിച്ചുവന്നിട്ടും ” ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ” എന്ന അവസ്ഥയിലാണ് ചെന്നൈ ഇപ്പോൾ നിൽക്കുന്നത്.

Latest Stories

IPL 2025: ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം അവര്‍ക്ക് വേണ്ടി ഇനി കളിക്കില്ല, പ്ലേഓഫ് സ്വപ്‌നങ്ങള്‍ തുലാസിലാവും, ഞെട്ടി ആരാധകര്‍

ഒമ്പത് വയസിന്റെ വ്യത്യാസമുണ്ട്, പൊക്കകുറവ് ഒരു വിഷയമേയല്ല..; നെഗറ്റീവ് കമന്റുകളോട് മിഥൂട്ടി

CRICKET RECORD: കാലം മാറി ക്രിക്കറ്റും അതിന്റെ രീതികളും മാറി, എങ്കിലും ഈ റെക്കോഡുകൾ ഒന്നും ആരും മറികടക്കില്ല; നോക്കാം നേട്ടങ്ങൾ

ഡ്രോണുകളെ പ്രതിരോധിക്കാൻ ‘ഭാർഗവാസ്ത്ര’; പുതിയ സംവിധാനം വികസിപ്പിച്ച് ഇന്ത്യ, ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം

'പത്തു തവണ ക്ഷമ ചോദിക്കാൻ തയാർ'; കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയാമെന്ന് ബിജെപി മന്ത്രി വിജയ് ഷാ

‘ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിര്, ആ നയം എന്നും പിന്തുടരും’; നിലപാട് വ്യക്തമാക്കി സാദിഖ് അലി ശിഹാബ് തങ്ങൾ

തെറ്റിദ്ധരിച്ചിരിക്കുകയാണ്, ആളുകള്‍ ക്രൂരന്‍മാരും അശ്ലീലരും ആയി മാറിയിരിക്കുന്നു..; രവി മോഹന്‍-കെനിഷ ബന്ധത്തെ കുറിച്ച് സുഹൃത്ത്

ജൂനിയര്‍ അഭിഭാഷകക്ക് മർദനമേറ്റ സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ, 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിച്ചത് നന്നായി, ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ സ്റ്റാര്‍ ഓള്‍റൗണ്ടര്‍

സൈനിക നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ചൈനീസ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്