IPL 2025: ചെന്നൈ ക്യാമ്പിൽ അന്നൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായി, അത് കണ്ട് ഞങ്ങൾ എല്ലാം നോക്കി നിന്നു പോയി: സാം കറൻ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്. കഴിഞ്ഞ വർഷം ലീഗ് സ്റ്റേജിൽ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

2021 ലെ ഐപിഎലിൽ കപ്പ് ജേതാക്കളായത് ചെന്നൈ സൂപ്പർ കിങ്‌സായിരുന്നു. അന്ന് ടീമിനോടൊപ്പം മികച്ച പ്രകടനം കാഴ്‌ച വെച്ച താരമാണ് സാം കറൻ. എന്നാൽ അവസാന മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. അതിന് ശേഷം പഞ്ചാബ് കിങ്സിലേക്ക് താരം പോയിരുന്നു. എന്നാൽ ഇത്തവണത്തെ മെഗാ താരലേലത്തിൽ സാമിനെ വീണ്ടും ചെന്നൈ സ്വന്തമാക്കി.

സാം കറൻ എന്ന ഓൾ റൗണ്ടർ താരത്തിന്റെ മികവ് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഗുണകരമാണെന്ന് ഒരുപാട് മുൻ താരങ്ങൾ പറഞ്ഞിരുന്നു. ചെന്നൈ ക്യാമ്പിൽ നടന്ന രസകരമായ അനുഭവം പറഞ്ഞിരിക്കുകയാണ് സാം കറൻ.

സാം കറൻ പറയുന്നത് ഇങ്ങനെ:

” ഇതൊരു ഇന്ട്രെസ്റ്റിംഗ് ആയ അനുഭവമാണ്. പാതിരാത്രി 11.30 ആയപ്പോൾ ഞാനും ധോണിയും, ജഡേജയും ബാറ്റിംഗ് പരിശീലിക്കുകയായിരുന്നു. ഞാൻ പെട്ടന്ന് ആ നിമിഷത്തെ ഓർത്തു, വേറെ ഇവിടെ ഇങ്ങനെ ചെയ്യാൻ സാധിക്കും എന്നത്. ലൈറ്റ് ഓൺ ആക്കി ഞങ്ങൾ ഗ്രൗണ്ടിൽ അങ്ങോട്ടും ഇങ്ങോട്ടും പന്തുകൾ പായിച്ച് കൊണ്ടേ ഇരുന്നു. അവിടെയുള്ള എല്ലാ ലോക്കൽ പ്ലയേഴ്‌സും ധോണിയുടെ ബാറ്റിംഗ് കണ്ട് ഇരുന്നു പോയി. എന്തൊരു ഔറായാണ് അദ്ദേഹത്തിന്” സാം കറൻ പറഞ്ഞു.