IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വീണ്ടും എംഎസ് ധോണിയെ ക്യാപ്റ്റനാക്കണമെന്ന് സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ രണ്ട് സീസണുകളായി ഇതിഹാസ വിക്കറ്റ് കീപ്പറെ ഉപയോഗപ്പെടുത്താൻ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സിഎസ്‌കെ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ 9-ാം നമ്പറിൽ ബാറ്റ് ചെയ്തതിന് ധോണിയെ വിമർശിച്ചതിന് പിന്നാലെയാണ് മഞ്ജരേക്കർ ഈ കാര്യം പറഞ്ഞത്. ആർ. അശ്വിനും ജഡേജയും എല്ലാം ബാറ്റിംഗ് ഓർഡറിൽ ധോണിക്ക് മുമ്പിൽ കളിക്കുക ആളായിരുന്നു.

അശ്വിന്റെ പുറത്താകലിന് ശേഷം ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങി. 16 പന്തിൽ നിന്ന് പുറത്താകാതെ 30 റൺസ് നേടിയ അദ്ദേഹം തിളങ്ങിയെങ്കിലും ടീം 50 റൺസിന് മത്സരം തോറ്റു. “. കഴിഞ്ഞ രണ്ട് വർഷമായി എംഎസ് ധോണി ഒരു കളിക്കാരനേക്കാൾ ഒരു ബ്രാൻഡായിട്ടാണ് കളിക്കുന്നത്. എംഎസ് ഉള്ളതിനാൽ അവർ ഒരു അധിക ബാറ്ററെ തിരഞ്ഞെടുക്കുന്നില്ല. എംഎസ് ധോണിക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കും” അദ്ദേഹം പറഞ്ഞു.

“ഇത്രയും വൈകി ബാറ്റ് ചെയ്യുമ്പോൾ എംഎസ് ധോണിക്ക് സിഎസ്‌കെയുടെ ക്യാപ്റ്റൻസി നൽകുക. വിക്കറ്റ് കീപ്പർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം കൂടുതൽ സംഭാവന നൽകും. അദ്ദേഹത്തെ ശരിയായി ടീം ഉപയോഗിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ലെ ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് ധോണി ക്യാപ്റ്റൻസി ഉപേക്ഷിക്കുക ആയിരുന്നു. ശേഷം ക്യാപ്റ്റന്റെ ആംബാൻഡ് റുതുരാജ് ഗെയ്ക്ക്‌വാദിന് നൽകി. ആ സീസണിൽ പ്ലേഓഫിൽ എത്താൻ ചെന്നൈ പരാജയപ്പെട്ടു. എന്തായാലും ഇന്ന് സിഎസ്‌കെ അവരുടെ അടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.

Latest Stories

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..