ഒരു പക്ഷെ പലരുടെയും ചെറുപ്പകാലത്ത് അവർ ഒരുപാട് വിശ്വസിച്ച, കേട്ട് ഞെട്ടിയ, പിന്നെ നുണ ആണെന്ന് മനസിലാക്കിയ ചില കാര്യങ്ങളുണ്ട്. മഴയും വെയിലും വന്നാൽ കുറുക്കന്റെ കല്യാണം ആണെന്ന് വിശ്വസിച്ച ബാല്യം, നിന്നെ തവിട് കൊടുത്താണ് വാങ്ങിച്ചതെന്ന് മാതാപിതാക്കന്മാർ പറയുമ്പോൾ അത് വിശ്വസിച്ച കുട്ടിക്കാലം, രാത്രിയിൽ ചൂളം വിളിച്ചാൽ പാമ്പ് വരുമെന്ന് വിശ്വസിച്ച ബാല്യം, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ. ആ കൂട്ടത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നായിരുന്നു ധോണി 5 ലിറ്റർ പാൽ ഒരു ദിവസം കുടിക്കും എന്നുള്ളത്. ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രയും പാൽ ഒരു ദിവസം കുടിക്കുക? ഇതായിരിക്കുമോ ധോണിയുടെ ശക്തിയുടെ കാരണം? ഇതൊക്കെ അന്നേ നമ്മൾ ആലോചിച്ച കാര്യങ്ങളാണ്.
എന്തായാലും അത് ഇപ്പോഴും സത്യം ആണെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. എന്തായാലും ധോണി തന്നെ ആ റൂമറിന് ഇപ്പോൾ അന്ത്യം കുറിച്ചിരിക്കുന്നു. താൻ 5 ലിറ്റർ പാൽ ഒരു ദിവസം കുടിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: ” അത് നുണയാണ്. 5 ലിറ്റർ പാൽ ഒന്നും ഞാൻ ഇതുവരെ ഒരു ദിവസം കുടിച്ചിട്ടില്ല . ഒരു ലിറ്റർ വരെ കുടിച്ചിട്ടുണ്ട്. 5 ലിറ്ററൊക്കെ കുടിക്കാൻ ആർക്ക് പറ്റും.” ധോണി പറഞ്ഞു.
ഇത് കൂടാതെ ലസി വാഷിംഗ് മെഷീനിൽ ഉണ്ടാക്കിയിരുന്നു എന്ന റൂമറിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ- ” ഞാൻ ലസി കുടിക്കാൻ ഇഷ്ടപെടുന്ന ആൾ അല്ല. പിന്നെ എങ്ങനെ ഇങ്ങനെ ഒരു റൂമർ വന്നു എന്ന് മനസിലാകുന്നില്ല.” അദ്ദേഹം പറഞ്ഞു.
എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികൾ കാരണം കഷ്ടപെട്ടുന്ന ധോണി നയിക്കുന്ന ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.
THE CHILDHOOD RUMOUR WAS A BIG LIE 😄🔥 pic.twitter.com/wPJWbjDkRM
— Johns. (@CricCrazyJohns) April 22, 2025