IPL 2025: ഇങ്ങനെയെല്ലാം സംഭവിച്ചത് ആ ഒറ്റ നിമിഷം കാരണമാണ്, ഞാൻ കേറി വന്നപ്പോൾ......: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന്‌ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവർ പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങി. സെഞ്ച്വറി നേടാൻ സാധിക്കാതെ ശ്രേയസ് 97* റൗൺസും, 47 റൺസുമായി പ്രിയാൻഷ് ആര്യയും, വെടിക്കെട്ട് പ്രകടനവുമായി 44* റൺസ് നേടിയ ശശാങ്ക് സിങ്ങും കളം നിറഞ്ഞാടി.

ഗുജറാത്തിനു വേണ്ടി സായി സുദർശൻ 74 റൺസും, 54 റൺസുമായി ജോസ് ബട്ലറും, 46 റൺസുമായി ഷെർഫെയ്ൻ റൂഥർഫോർഡ്ഡും, 33 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ പ്രകടനത്തെ കുറിച്ച് മത്സരശേഷം ശ്രേയസ് അയ്യർ സംസാരിച്ചു.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” സീസണിലെ ആദ്യ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയത് ഞങ്ങൾക്ക് ഒരു മികച്ച തുടക്കമാണ് ലഭിച്ചത്. ഞാൻ കേറി വന്നപ്പോൾ തന്നെ ആദ്യ പന്തിൽ ഒരു ഫോറും നേടി, അതാണ് എന്നെ മുന്നോട്ട് നയിച്ചത്. കൂടാതെ റബാഡയ്‌ക്കെതിരെയുള്ള ആ ഫ്ലിക് സിക്സറും. 16-17 പന്തുകളിൽ നിന്ന് ശശാങ്ക് നേടിയ 44 റൺസ് ടീമിന് വളരെ നിർണായകമായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

ഇന്ന് ഐപിഎലിൽ രാജസ്ഥാൻ റോയൽസും മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. തങ്ങളുടെ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. ആദ്യ കളിയിലെ പോലെ തന്നെ സഞ്ജുവിന് ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനം നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ