ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വെറ്ററൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി, ഇടംകൈയ്യൻ സ്പിന്നർ സാത്വിക് ദേശ്‌വാളിനെതിരെ നേടിയ ഒരു കൂറ്റൻ സിക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) ആർസിബിയുടെ ഐപിഎൽ 2025 പോരാട്ടത്തിന് മുന്നോടിയായി നടന്ന നടന്ന പരിശീലന സെഷനിലാണ് ഈ ശക്തമായ ഷോട്ട് ആരാധകർ കണ്ടത്. ഇന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
പരിശീലന സെഷനിൽ സാത്വികിനെ നേരിടുമ്പോൾ, കോഹ്‌ലി അടിച്ച ഷോട്ട് കുതിച്ചുയർന്ന് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ കിടക്കുന്ന വിഡിയോയാണ് നിമിഷങ്ങൾക്കകം വൈറലായത്. സാധാരണ അങ്ങനെ ഇങ്ങനെ ഒന്നും വമ്പൻ ഷോട്ടുകൾ കളിക്കാറില്ലാത്ത കോഹ്‌ലി കളിച്ചു തുടങ്ങിയാൽ വേറെ ലെവൽ ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം, ആർസിബിയും പിബികെഎസും അവരുടെ ഐപിഎൽ 2025 ൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം, ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കിംഗ്‌സ് നാലാം സ്ഥാനത്താണ് നിൽക്കുന്നത് .
നേർക്കുനേർ ഏറ്റുമുട്ടലുകളുടെ കാര്യത്തിൽ, ഇരു ടീമുകളും ഐപിഎല്ലിൽ 33 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 17 വിജയങ്ങളുമായി പിബികെഎസ് നേരിയ ലീഡ് നേടിയപ്പോൾ, ആർസിബി 16 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമുകൾ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ആതിഥേയർ ഏഴ് തവണയും പിബികെഎസ് അഞ്ച് തവണയും വിജയിച്ചു.
ഈ വേദിയിൽ അവർ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത് 2024 സീസണിലായിരുന്നു, അന്ന് ആർസിബി നാല് വിക്കറ്റിന് വിജയിച്ചു.
Virat Kohli hitting hard in the nets. 🔥 pic.twitter.com/132Rtc5GMw
— Virat Kohli Fan Club (@Trend_VKohli) April 17, 2025