ഐപിഎല്‍ 2025 ലേലം: അഞ്ച് കളിക്കാരെ നിലനിര്‍ത്തുന്നതായി സിഎസ്‌കെയുടെ ക്രിപ്റ്റിക് പോസ്റ്റ്, ആ താരങ്ങള്‍ ഇവര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) നിലനിര്‍ത്തല്‍ ഡെഡ്ലൈന് 48 മണിക്കൂര്‍ മുമ്പ് ചൊവ്വാഴ്ച (ഒക്ടോബര്‍ 29) ഒരു നിഗൂഢ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരാധകരെ സംശയത്തിലാക്കി. തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക ഒരു ക്രിപ്റ്റിക് പോസ്റ്റായി അവര്‍ പങ്കുവെച്ചു.

ലീഗിലെ ഏറ്റവും വിജയകരവും ഏറ്റവും ജനപ്രിയവുമായ ടീമായതിനാല്‍, എല്ലായ്പ്പോഴും സിഎസ്‌കെയിലാണ് ആരാധകരുടെ കണ്ണ്. എന്നാല്‍ ഈ വര്‍ഷം എംഎസ് ധോണിയുടെ ഭാവി സംശയത്തിലാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും 2019ല്‍ ഇന്ത്യയ്ക്കായി അവസാനമായി കളിക്കുകയും ചെയ്തിട്ടും, ധോണി ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തുടര്‍ന്നു. എന്നാല്‍ 2025ല്‍ കളിക്കുന്നത് തുടരുമോ എന്ന കാര്യത്തില്‍ ഫ്രാഞ്ചൈസിയില്‍ നിന്നോ കളിക്കാരനില്‍ നിന്നോ സ്ഥിരീകരണമുണ്ടായിട്ടില്ല.

എന്നിരുന്നാലും, ഫ്രാഞ്ചൈസി അഞ്ച് കളിക്കാരെ നിലനിര്‍ത്തുമെന്ന് എക്സില്‍ (മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്നു) സിഎസ്‌കെയുടെ ക്രിപ്റ്റിക് പോസ്റ്റ് സൂചിപ്പിച്ചു. ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാണ, എംഎസ് ധോണി, രച്ചിന്‍ രവീന്ദ്ര എന്നിവരെ സിഎസ്‌കെ നിലനിര്‍ത്തുമെന്ന ഇതില്‍നിന്നും മനസിലാക്കുന്നു.

എല്ലാ 10 ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും നിലനിര്‍ത്തല്‍ ലിസ്റ്റ് വ്യാഴാഴ്ച (ഒക്ടോബര്‍ 31) സ്ഥിരീകരിക്കും. മെഗാ ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി ആറ് കളിക്കാരെ (5 ക്യാപ്ഡ്) നിലനിര്‍ത്താന്‍ അനുവദിക്കും.