ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐപിഎല്‍ ലേല നിയമങ്ങള്‍ ഞായറാഴ്ച പുറത്തിറക്കി. ഇതനുസരിച്ച് ഓരോ ഫ്രാഞ്ചൈസിക്കും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷന്‍ ഉള്‍പ്പെടുത്തിയാല്‍ 6 കളിക്കാരെ വരെ നിലനിര്‍ത്താം. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി ടീമുകള്‍ അവരുടെ തിരഞ്ഞെടുക്കലുകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ തുടങ്ങിയപ്പോള്‍, മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ വലിയ വിധി പുറപ്പെടുവിച്ചു.
ആര്‍ടിഎമ്മിനെ ആശ്രയിച്ച് വിരാട് കോഹ്ലിയെ മാത്രമേ ടീം നിലനിര്‍ത്തുകയുള്ളൂവെന്നും മറ്റെല്ലാവരെയും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ കോഹ്‌ലി ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് ശ്രദ്ധേയമാണ്. 2
52 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സുമായി കോഹ്ലി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. 8 സെഞ്ച്വറികളും 55 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
അവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു. അവര്‍ വിരാട് കോഹ്ലിയെ നിലനിര്‍ത്തുകയും മറ്റെല്ലാവരെയും വിട്ടയക്കുകയും ആര്‍ടിഎം ഉപയോഗിക്കുകയും ചെയ്യും- ആര്‍പി സിംഗ് പറഞ്ഞു.