ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത വർഷം തൊട്ട് ഇമ്പാക്ട് പ്ലയെർ റൂളും, ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാം എന്ന റൂളും വീണ്ടും പരിശോധിക്കാൻ ബിസിസിഐ. കഴിഞ്ഞ വർഷം നടന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആയിരുന്നു രണ്ട് ബൗൺസറുകൾ എറിയാം എന്ന റൂൾ കൊണ്ട് വന്നത്. അതേനിയമം തന്നെ ഐപിഎല്ലിലും കൊണ്ട് വന്നിരുന്നു. അത് ബാറ്റർക്ക് അനുകൂലം ആവുകയാണെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളുടെ വിലയിരുത്തൽ.
പരിശോധിക്കാൻ മാത്രമാണ് ബിസിസിഐ ഇപ്പോൾ നോക്കുന്നത്. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കും എടുക്കുക എന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഗ്രൗണ്ടുകൾ പരിശോധിച്ച ശേഷം ആയിരിക്കും ബൗൺസർ നിയമം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്നാൽ ഇപമ്പാക്ട് പ്ലയെർ നിയമം ഒരു താരത്തിന് മാത്രം അധികം അവസരങ്ങൾ നൽകുന്നു എന്ന് വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.
ലക്‌നൗ സൂപ്പർ ജയൻസ്റ്റിന്റെ മെന്ററായി ചുമതലയേറ്റ മുൻ ഇന്ത്യൻ പെയ്സ് ബോളർ സഹീർ ഖാൻ ഈ റൂളിനോട് അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഈ നിയമം ആഭ്യന്തര ക്രിക്കറ്റിൽ വളർന്ന് വരുന്ന യുവ താരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നൽകും എന്നാണ് സഹീർ അഭിപ്രായപ്പെടുന്നത്. പക്ഷെ വിരാട് കോലി, രോഹിത്ത് ശർമ്മ എന്നിവർ ഈ നിയമം കൊണ്ട് വന്നതിനോട് പൂർണമായ എതിർപ്പ് രേഖപെടുത്തിയിരുന്നു. ഓൾറൗണ്ടറുമാരുടെ അവസരങ്ങൾ ഈ നിയമം മൂലം നഷ്ടമാകുന്നു എന്നാണ് അവരുടെ അഭിപ്രായം. ബിസിസിഐയുടെ തീരുമാനം വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.