IPL 2025: ആ ടീമിനെ മാതൃകയാക്കിയാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പാണ്, അമ്മാതിരി ലെവൽ അവർ കാണിച്ചു തന്നിട്ടുണ്ട്: സ്റ്റീഫൻ ഫ്ലെമിംഗ്

ഐ‌പി‌എൽ 2025 സീസണിൽ തിരിച്ചുവരവ് നടത്തുന്നതിന് മുൻ സീസണിലെ ആർ‌സി‌ബിയുടെ തന്ത്രം പിന്തുടരാൻ തന്റെ ടീം ശ്രമിക്കുമെന്ന് സി‌എസ്‌കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. എട്ട് മത്സരങ്ങൾക്ക് ശേഷം, നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫിൽ എത്തുക ഉള്ളു. കഴിഞ്ഞ സീസണിൽ ആർസിബി തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട് പ്ലേ ഓഫ് യോഗ്യത കിട്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ അവസാന ലാപ്പിൽ വമ്പൻ കുതിപ്പ് നടത്തിയ അവർ പ്ലേ ഓഫിൽ എത്തി.

ഇന്നത്തെ മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ, പ്ലേ ഓഫിൽ എത്തിയില്ലെങ്കിൽ ഭാവിയിലേക്ക് നോക്കുമെന്ന എം.എസ്. ധോണിയുടെ പ്രസ്താവനയെക്കുറിച്ച് ഫ്ലെമിംഗിനോട് ചോദ്യം വന്നു. അടുത്ത ആറ് മത്സരങ്ങളിൽ ആറെണ്ണം ജയിക്കാനും SRH-നെതിരെ കളിക്കാൻ മികച്ച കളിക്കാരെ കണ്ടെത്താനുമാണ് സി‌എസ്‌കെയുടെ ലക്ഷ്യം എന്ന് പരിശീലകൻ പറഞ്ഞു. എന്നിരുന്നാലും, നിലവിലെ സീസണിൽ പരമാവധി പ്രയോജനപ്പെടുത്താനും കാര്യങ്ങൾ ശരിയായില്ലെങ്കിൽ ഭാവിയിലേക്ക് തയ്യാറെടുക്കാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഫ്ലെമിംഗ് സമ്മതിച്ചു.

” ആറിൽ ആറെണ്ണം ജയിക്കുമെന്ന് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു, ചിലർ അത് കണ്ട് ചിരിക്കും, പക്ഷേ ആർ‌സി‌ബി അതിനായി ഒരു ബ്ലൂപ്രിന്റ് കഴിഞ്ഞ വർഷം തന്നെ തയ്യാറാക്കിയിരുന്നു. അതിനാൽ ഇനിയും ഒരു അവസരം ഉണ്ട്. വരാനിരിക്കുന്ന മത്സരത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് വിജയിച്ചില്ലെങ്കിൽ, മോശം സീസണിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം.”

” എന്തായാലും കളിക്കാർ തമ്മിൽ ആരോഗ്യകരമായ മത്സരം ഉള്ളത് നല്ലതാണ്. അത് ടീമിന് കൂടുതൽ ബലം നൽകും.” അദ്ദേഹം പറഞ്ഞു.

Read more