CSK UPDATES: അന്ന് ഒറ്റയാൻ ഇന്ന് കുഴിയാന, സ്വന്തം മടയിൽ എല്ലാം നഷ്ടപ്പെട്ട് ചെന്നൈ സൂപ്പർ കിങ്‌സ്; 2025 ലെ നാണക്കേടുകൾ ഇങ്ങനെ

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആർജവംപോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.

ഒരു കാലത്ത് ചെണ്ടകൾ എന്ന് ആയിരുന്നു ആർസിബി അറിയപ്പെട്ടിരുന്നത്. ഒരു ബോളർ പോലും പിശുക്ക് കാണിക്കാതെ വന്നവർക്കും പോയവർക്കും എല്ലാം ആവശ്യത്തിന് റൺ കൊടുത്ത് സംഭാവന ചെയ്യുന്ന ടീം ചെണ്ടകൾ എന്ന പേരിലാണ് ലീഗിൽ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്ന്മാന്മാർ എത്ര കഷ്ടപ്പെട്ട് റൺ അടിച്ചാലും അതുകൊണ്ട് ഒരു ഗുണവും ഇല്ലാത്ത പോലെ റൺ വാരി കോരി കൊടുത്ത് മത്സരം കൈവിട്ട് കളയുന്ന ടീമിലെ ബോളർമാർ ഈ കാലയളവിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടു.

എന്നിരുന്നാലും ഇത്തവണ നടക്കുന്ന പുതിയ സീസണിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി. ചെണ്ടകൾ ആയി ട്രോൾ കേട്ട ആർസിബി ബോളർമാർ ആ അവസ്ഥയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടപ്പോൾ പണ്ട് ആ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ആ ലിസ്റ്റിലേക്ക് വന്നു. അപ്പോൾ നിങ്ങൾ ഓർക്കും ബാറ്റിംഗിൽ അവർ മികച്ചതാണെന്ന്, അല്ല അവിടെ ബോളർമാർ ചെണ്ടകൾ ആണെങ്കിൽ ബാറ്റിംഗിൽ ഉള്ളത് ടെസ്റ്റ്- ഏകദിന ശൈലിയിൽ കളിക്കുന്ന താരങ്ങളാണ്. ഈ സീസണിൽ കളിച്ച 2 മത്സരങ്ങളിൽ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് ജയിക്കാനായത്. ഇതോടെ അവർ പ്ലേ ഓഫ് എത്താതെ പുറത്തായി. ചെന്നൈയെ സംബന്ധിച്ച് ഈ സീസണിൽ അവർ ഒരുപാട് കാലം അഭിമാനത്തോടെ കൊണ്ടുനടന്ന ചില റെക്കോഡുകൾ അടിയറവ് വെക്കുന്ന കാഴ്ചയും ആരാധകർക്ക് കാണാൻ സാധിച്ചു.

*15 വർഷത്തിനു ശേഷം ചെപ്പോക്കിൽ ഡിസി സിഎസ്‌കെയെ തോൽപ്പിച്ചു.

* 17 വർഷത്തിനു ശേഷം ചെപ്പോക്കിൽ ആർസിബി സിഎസ്‌കെയെ തോൽപ്പിച്ചു.

* ചെപ്പോക്കിൽ എസ്ആർഎച്ച് ആദ്യമായി സിഎസ്‌കെയെ തോൽപ്പിച്ചു.

എന്തായാലും ഈ കണക്കുകളിൽ നിന്ന് എല്ലാം എത്രത്തോളം ദയനീയമായിട്ടാണ് ധോണിയും ചെന്നൈയും എല്ലാം മുന്നോട്ട് പോയതെന്ന്ന് മനസിലാക്കാൻ സാധിക്കും. സ്വന്തം മണ്ണിൽ തീർത്ത മായാജാലങ്ങൾ എല്ലാം മറന്ന് എതിരാളികൾക്ക് മുമ്പിൽ ഒന്നും ചെയ്യാൻ ആകാതെ നിന്ന ചെന്നൈയുടെ ഈ അവസ്ഥയിൽ ആരാധകർ അസ്വസ്ഥരാണ്.

Read more