IPL 2025: അവന്മാർ പ്ലേ ഓഫിന്റെ പരിസരത്ത് പോലും വരില്ല, ആ ടീമുകൾ സെമിയിൽ പ്രവേശിക്കും: എ ബി ഡിവില്ലിയേഴ്‌സ്

ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇത്തവണത്തെ ഐപിഎലിൽ പ്ലെ ഓഫിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്.

എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത് ഇങ്ങനെ:

“മുംബൈ ഇന്ത്യന്‍സ് ഇത്തവണ പ്ലേ ഓഫിലുണ്ടാവും. മികച്ച താരനിരയുള്ള ആര്‍സിബിയും ഇത്തവണ പ്ലേ ഓഫിലെത്തും. സംതുലിതമായ താരനിര ഇത്തവണ ആര്‍സിബിക്കുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്താന്‍ വലിയ സാധ്യതയുള്ള ടീമാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയും പ്ലേ ഓഫിലെത്താന്‍ സാധ്യതയുണ്ട്” എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

നാളെയാണ് ഐപിഎൽ 2025 ലെ ആദ്യ മത്സരം നടക്കാൻ പോകുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് എട്ടുമുട്ടുന്നത്. ഐപിഎൽ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം മാർച്ച് 23 നാണ് നടക്കുക.