ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് വിജയിച്ചു. തുടക്കം മുതൽ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാൽ അവസാന നിമിഷം ഡൽഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയിൽ ഡൽഹി വിജയിക്കുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗവിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗിൽ താരം 6 പന്തുകളിൽ നിന്നായി ഗോൾഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്പിങ്ങും താരം പാഴാക്കി. ഇതോടെ ഡൽഹിയുടെ വിജയവാതിൽ തുറന്നു.
ഒരിക്കൽ ലക്‌നൗ മോശം പ്രകടനം കാഴ്‌ച വെച്ചപ്പോൾ ടീം ഉടമയായ സഞ്ജീവ് ഗോയങ്ക അന്നത്തെ ക്യാപ്റ്റനായിരുന്ന കെ എൽ രാഹുലിനെ ഗ്രൗണ്ടിൽ വെച്ച് ദേഷ്യപെടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് ശേഷം താരത്തെ റീറ്റെയിൻ ചെയ്യാൻ ലക്‌നൗ സൂപ്പർ ജയൻറ്സ് തയ്യാറായില്ല. എന്നാൽ ഈ സീസണിലും ഇതേ പോലെയുള്ള സംഭവം ഗ്രൗണ്ടിൽ അരങ്ങേറിയിരിക്കുകയാണ്.
മത്സരശേഷം സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ ചെന്ന് ക്യാപ്റ്റൻ റിഷബ് പന്തുമായി സംസാരിച്ചിരുന്നു. എന്നാൽ അത് പോസിറ്റീവ് ആയ ഒരു ചർച്ചയായിരുന്നില്ല എന്ന് പന്തിന്റെ മുഖം കണ്ടാൽ മനസിലാകുമായിരുന്നു എന്നും ആരാധകർ പറയുന്നുണ്ട്. ഈ സീസണിൽ 27 കോടി എന്ന ഉയർന്ന തുകയ്ക്ക് വാങ്ങിയ താരമാണ് പന്ത്.