IPL 2025: 'മോനെ പന്തേ നീ ഇങ്ങോട്ട് വന്നേ ഒന്ന് കാണട്ടെ'; തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലേക്ക് ഇറങ്ങി ലക്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് വിജയിച്ചു. തുടക്കം മുതൽ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാൽ അവസാന നിമിഷം ഡൽഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയിൽ ഡൽഹി വിജയിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗവിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗിൽ താരം 6 പന്തുകളിൽ നിന്നായി ഗോൾഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്പിങ്ങും താരം പാഴാക്കി. ഇതോടെ ഡൽഹിയുടെ വിജയവാതിൽ തുറന്നു.

ഒരിക്കൽ ലക്‌നൗ മോശം പ്രകടനം കാഴ്‌ച വെച്ചപ്പോൾ ടീം ഉടമയായ സഞ്ജീവ് ഗോയങ്ക അന്നത്തെ ക്യാപ്റ്റനായിരുന്ന കെ എൽ രാഹുലിനെ ഗ്രൗണ്ടിൽ വെച്ച് ദേഷ്യപെടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് ശേഷം താരത്തെ റീറ്റെയിൻ ചെയ്യാൻ ലക്‌നൗ സൂപ്പർ ജയൻറ്സ് തയ്യാറായില്ല. എന്നാൽ ഈ സീസണിലും ഇതേ പോലെയുള്ള സംഭവം ഗ്രൗണ്ടിൽ അരങ്ങേറിയിരിക്കുകയാണ്.

മത്സരശേഷം സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ ചെന്ന് ക്യാപ്റ്റൻ റിഷബ് പന്തുമായി സംസാരിച്ചിരുന്നു. എന്നാൽ അത് പോസിറ്റീവ് ആയ ഒരു ചർച്ചയായിരുന്നില്ല എന്ന് പന്തിന്റെ മുഖം കണ്ടാൽ മനസിലാകുമായിരുന്നു എന്നും ആരാധകർ പറയുന്നുണ്ട്. ഈ സീസണിൽ 27 കോടി എന്ന ഉയർന്ന തുകയ്ക്ക് വാങ്ങിയ താരമാണ് പന്ത്.

Latest Stories

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി

IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ

'യുവാക്കളുടെ മനസുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ, അവർ അവരുടെ സിരകളിൽ ലഹരി നിറയ്ക്കും'; രാഹുൽ ഗാന്ധി