ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18.3 മൂന്ന് ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 47 പന്തിൽ 73 റൺസുമായി പുറത്താവാതെ നിന്ന ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. വിരാട് കോലി 47 പന്തിൽ 51 റൺസ് നേടി. എന്തായാലും ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ആർസിബി പ്ലേ ഓഫ് യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്.
സീസണിൽ ആദ്യം ബാംഗ്ലൂരിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഡൽഹി ബാംഗ്ലൂരിനെ അവരുടെ മണ്ണിൽ തീർത്തിരുന്നു. അന്ന് കെഎൽ രാഹുലിന്റെ മികവിൽ ആയിരുന്നു ടീമിന്റെ ജയം. ആർസിബിയെ സംബന്ധിച്ച് അതിനുള്ള മധുരപ്രതികാരം കൂടിയായി ഇന്നലത്തെ ജയം. അത് മാത്രമല്ല തങ്ങളുടെ മണ്ണിൽ വന്ന് തകർപ്പൻ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെ കാന്താര സ്റ്റൈൽ വിജയാഘോഷം നടത്തിയ കെഎൽ രാഹുലിനെ വിരാട് കോഹ്‌ലി കളിയാക്കുന്ന കാഴ്ചയും ഇന്നലെ കാണാൻ സാധിച്ചു.
ബെംഗളൂരുവിൽ ആർസിബിക്കെതിരായ ഡിസിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം, മൈതാനത്ത് സാധാരണ സംയമനം പാലിക്കുന്ന, ശാന്തനായ വ്യക്തിത്വമായി കാണപ്പെടുന്ന കെഎൽ, വളരെ ആവേശഭരിതനായി, നെഞ്ചിൽ ഇടിച്ചുകൊണ്ട്, നിലത്തേക്ക് വിരൽ ചൂണ്ടി, ജേഴ്‌സിയിലേക്ക് വിരൽ ചൂണ്ടി, ഇവിടം(എം ചിന്നസ്വാമി സ്റ്റേഡിയം) തന്റേതാണെന്ന് പറഞ്ഞു.
എന്നാൽ ഡൽഹിയിൽ നിന്നുള്ള കോഹ്‌ലി, ആഭ്യന്തര ക്രിക്കറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കോഹ്‌ലി, ഞായറാഴ്ച ആർസിബി ഡിസിയെ തോൽപ്പിച്ചതിന് ശേഷം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആഘോഷം പുനഃസൃഷ്ടിച്ചു. എന്നിരുന്നാലും, മുൻ ആർസിബി ക്യാപ്റ്റൻ രാഹുലിനെ കളിയാക്കാൻ മാത്രം അയാളുടെ മുന്നിൽ ആയ ആഘോഷം ആവർത്തിക്കുക ആയിരുന്നു. ഇത് കണ്ട് രാഹുൽ ചിരിക്കുന്നതും കാണാൻ സാധിച്ചു.
എന്തായാലും കോഹ്‌ലിയുടെ കളിയാക്കലും രാഹുൽ അതിനെ അതിന്റെ സ്പിരിറ്റിൽ എടുക്കുന്ന കാഴ്ചയും അടങ്ങുന്ന വീഡിയോ വൈറലാണ്.
kohli😂❤️🫶🏻 https://t.co/7Nx1wejHw8 pic.twitter.com/otniekWn7Y
— S A K T H I ! (@Classic82atMCG_) April 27, 2025