IPL 2025: ഇത്ര വിശാല മനസ് വേണ്ടെടാ മക്കളെ, ഇതിഹാസമല്ല ഇപ്പോൾ നീയൊക്കെ വലിയ ചെണ്ടകളാണ്; സൂപ്പർ ബോളർമാർമാരെ കളിയാക്കി ആകാശ് ചോപ്ര

2025 ലെ ഐ‌പി‌എല്ലിൽ മുഹമ്മദ് ഷമിയുടെയും പാറ്റ് കമ്മിൻസിന്റെയും പിശുക്ക് ഇല്ലാത്ത ബോളിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെ‌കെ‌ആർ) മത്സരത്തിന് മുമ്പ് സൺ‌റൈസേഴ്‌സ് ഹൈദരാബാദിന് (എസ്‌ആർ‌എച്ച്) ആശങ്കയുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് സീമർമാരും ഒരുമിച്ച് 20 ഓവറിൽ താഴെ, 200 ൽ കൂടുതൽ റൺസ് വഴങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന ഐപിഎൽ 2025 ലെ 15-ാം മത്സരത്തിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും. ഇതുവരെ ഷമി ഒമ്പത് ഓവറിൽ നിന്ന് 101 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, കമ്മിൻസ് തന്റെ ഒമ്പത് ഓവറിൽ നിന്ന് 116 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ഷമിയുടെയും കമ്മിൻസിന്റെയും മോശം പ്രകടനമാണ് ഹൈദരാബാദിന്റെ പ്രശ്നമായി പറഞ്ഞിരിക്കുന്നത്,

“അവർക്ക് ഒരു പ്രശ്നമുണ്ട്. മുഹമ്മദ് ഷാമിയും പാറ്റ് കമ്മിൻസും ഒരുമിച്ച് 18 ഓവറിൽ 217 റൺസ് വഴങ്ങിയിട്ടുണ്ട്. അത് ഒരുപാട് കൂടുതലാണ്. അവർക്ക് എത്രമാത്രം അടി കിട്ടുന്നുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും. അത് അവർ മെച്ചപ്പെടുത്തേണ്ട ഒരു കാര്യമാണ്,” അദ്ദേഹം പറഞ്ഞു.

“അവർ ഇവിടെ ഒരു സ്പിന്നറെ മാത്രം ടീമിൽ ഉൾപ്പെടുത്തുമെന്നാണ് എനിക്ക് തോന്നുന്നത്. സിമർജീത് തിരിച്ചുവരണം. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സീഷൻ അൻസാരി പുറത്ത് ഇരിക്കുന്നത് കാണാൻ സാധ്യതയുണ്ട്, പകരം സിമർജീത് സിംഗ് കളിക്കും. അതാണ് ഞാൻ പ്രതീക്ഷിക്കുന്ന ഒരേയൊരു മാറ്റം,” അദ്ദേഹം നിരീക്ഷിച്ചു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്