IPL 2025: ഞാൻ വീൽചെയറിൽ ആണെങ്കിലും അവന്മാർ എന്നെ തൂക്കി എടുത്തുകൊണ്ട് പോകും: എം എസ് ധോണി

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്. കഴിഞ്ഞ വർഷം ലീഗ് സ്റ്റേജിൽ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

അന്താരാഷ്ട്ര തലത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇപ്പോഴും കളിക്കുകയാണ് എം എസ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എന്ന് വരെ കളിക്കും എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്.

എം എസ് ധോണി പറയുന്നത് ഇങ്ങനെ;

” ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എനിക്ക് എത്ര നാൾ വേണമെങ്കിലും കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസ് ആണ്. എനിക്ക് ഒട്ടും വയ്യാതെ ഞാൻ വീൽ ചെയറിൽ ആണെങ്കിലും അവന്മാർ എന്നെ തൂക്കി എടുത്തോണ്ട് പോകും” എം എസ് ധോണി പറഞ്ഞു.

ഐപിഎലിലെ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്ന. മത്സരം 7.30 ചെന്നൈ ചെപ്പോക്കിൽ ആണ് നടക്കുന്നത്.

Latest Stories

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

ആരാധകര്‍ വരെ ഞെട്ടി!, ചുവന്ന ഡ്രാഗണ്‍ കുപ്പായക്കാരന്റെ എന്‍ട്രിയില്‍; തിയറ്ററുകളില്‍ എംമ്പുരാന്റെ വിളയാട്ടം; ആദ്യ പകുതി പൂര്‍ത്തിയായി; കാലം കാത്തുവെച്ച സിനിമയെന്ന് പ്രേക്ഷകര്‍