ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
വർഷങ്ങളായി ആർസിബി ടീമിനോടൊപ്പം കളിച്ച താരമാണ് പേസ് ബോളർ മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണ മെഗാ താരലേലത്തിൽ താരത്തിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. തന്റെ കരിയറിൽ വിരാട് കോഹ്ലി വഹിച്ച പങ്ക് വളരെ വലുതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ മുഹമ്മദ് സിറാജ്.
മുഹമ്മദ് സിറാജ് പറയുന്നത് ഇങ്ങനെ:
” 2018, 2019 വർഷങ്ങളിൽ, എന്റെ മോശം സമയങ്ങളിൽ വിരാട് എന്നെ പിന്തുണച്ചു. റോയൽ ചലഞ്ചേഴ്സിനൊപ്പം എന്റെ കരിയർ ഉയർന്നു. അതിന് ഏറെ പിന്തുണ നൽകിയത് കോഹ്‍ലിയാണ്. ആർസിബി വിട്ടുപോകുന്നത് എനിക്ക് ഏറെ വൈകാരികമായ കാര്യമാണ്. ഏപ്രിൽ രണ്ടിന് ആർസിബിയ്ക്കെതിരെ മത്സരം വരുന്നു. അന്ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം” മുഹമ്മദ് സിറാജ് പറഞ്ഞു.
നാളെയാണ് ഐപിഎൽ 2025 ലെ ആദ്യ മത്സരം നടക്കാൻ പോകുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് എട്ടുമുട്ടുന്നത്. ഐപിഎൽ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം മാർച്ച് 23 നാണ് നടക്കുക.