IPL 2025: "ഞാൻ ഗുജറാത്തിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും എന്റെ മനസ് പഴയ ടീമിലാണ്"; ഇന്ത്യൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

വർഷങ്ങളായി ആർസിബി ടീമിനോടൊപ്പം കളിച്ച താരമാണ് പേസ് ബോളർ മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണ മെഗാ താരലേലത്തിൽ താരത്തിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസായിരുന്നു. തന്റെ കരിയറിൽ വിരാട് കോഹ്ലി വഹിച്ച പങ്ക് വളരെ വലുതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ മുഹമ്മദ് സിറാജ്.

മുഹമ്മദ് സിറാജ് പറയുന്നത് ഇങ്ങനെ:

” 2018, 2019 വർഷങ്ങളിൽ, എന്റെ മോശം സമയങ്ങളിൽ വിരാട് എന്നെ പിന്തുണച്ചു. റോയൽ ചലഞ്ചേഴ്സിനൊപ്പം എന്റെ കരിയർ ഉയർന്നു. അതിന് ഏറെ പിന്തുണ നൽകിയത് കോഹ്‍ലിയാണ്. ആർസിബി വിട്ടുപോകുന്നത് എനിക്ക് ഏറെ വൈകാരികമായ കാര്യമാണ്. ഏപ്രിൽ രണ്ടിന് ആർസിബിയ്ക്കെതിരെ മത്സരം വരുന്നു. അന്ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം” മുഹമ്മദ് സിറാജ് പറഞ്ഞു.

നാളെയാണ് ഐപിഎൽ 2025 ലെ ആദ്യ മത്സരം നടക്കാൻ പോകുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് എട്ടുമുട്ടുന്നത്. ഐപിഎൽ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് പോരാട്ടം മാർച്ച് 23 നാണ് നടക്കുക.

Latest Stories

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി

IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ

'യുവാക്കളുടെ മനസുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ, അവർ അവരുടെ സിരകളിൽ ലഹരി നിറയ്ക്കും'; രാഹുൽ ഗാന്ധി

പാമ്പിന്റെ ബീജം ചേര്‍ത്ത പാനീയമാണ് കുടിക്കാറുള്ളത്, അതാണ് എന്റെ ശബ്ദത്തിന്റെ രഹസ്യം; വെളിപ്പെടുത്തി ഗായിക

IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

'എല്ലാം ബിസിനസ്സ്, ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നു'; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി

ആരെയും ഭയന്ന്‌ അല്ല എമ്പുരാന്‍ റീ എഡിറ്റ്, പൃഥ്വിരാജിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കേണ്ട, മോഹന്‍ലാല്‍ സാറിന് എല്ലാമറിയാം: ആന്റണി പെരുമ്പാവൂര്‍