IPL 2025: വന്നവനും, നിന്നവനും, പോയവനും എല്ലാം തൂക്കിയടി; രാജസ്ഥാനെതിരെ സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ

ഐപിഎലിൽ രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി സൺ റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഹൈദരാബാദ് 20 ഓവറിൽ 286 റൺസ് നേടി. രാജസ്ഥാന് വിജയ ലക്ഷ്യം 287 റൺസ്. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ വന്നവനും നിന്നവനും പോയവനും എല്ലാം തകർപ്പൻ പ്രകടനമാണ് സൺ റൈസേഴ്സിനായി കാഴ്ച വെച്ചതും.

ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവരുടെ മികവിലാണ് സൺ റൈസേഴ്‌സ് 286 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോർ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.

ബോളിങ്ങിലും, ഫീൽഡിങ്ങിലും മോശമായ പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്‌ച വെച്ചത്. ജോഫ്ര ആർച്ചർ 4 ഓവറിൽ വിക്കറ്റുകൾ ഒന്നും നേടാതെ 76 റൺസ് കൊടുത്തു. തുഷാർ ദേശ്പാണ്ഡെ 44 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, മഹേഷ് തീക്ഷണ 52 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സന്ദീപ് ശർമ്മ 51 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി.

Read more