IPL 2025: ഡാ പിള്ളേരെ, നിന്റെയൊക്കെ കളിയാക്കൽ നിർത്തിക്കോ, എതിരാളികളെ ഭയപ്പെടുത്തുന്ന ഒരു ബ്രഹ്മാസ്ത്രം ആ ടീമിലുണ്ട്: ആകാശ് ചോപ്ര

നിലവിൽ മുംബൈ ഇന്ത്യൻസിൽ കാര്യങ്ങൾ അത്ര വെടിപ്പായിട്ടല്ല പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ടീം തോറ്റതോടെ വൻ വിമർശനങ്ങളുമായി ഒരുപാട് ആരാധകരും, പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാൽ ടീമിൽ ഒരു ബ്രഹ്മാസ്ത്രം ഉണ്ടെന്നും അത് കൊണ്ട് മുംബൈയെ ആരും ചെറുതായി കാണരുതെന്നും പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ജസ്പ്രീത് ബുംറയുടെ വിടവ് ടീമിനെ നന്നായി ബാധിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു, അദ്ദേഹം വരുന്നതുവരെ ഈ ടീം അല്പം ദുർബലമായി കാണപ്പെടും. എന്നിരുന്നാലും, അദ്ദേഹം ആവശ്യമുള്ളപ്പോൾ വരും, പക്ഷേ അവിടെയുള്ള താരങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുന്നുണ്ടോ? എന്റെ അഭിപ്രായത്തിൽ, ക്യാപ്റ്റനും, പരിശീലകനും അവരുടെ പ്ലെയിങ് ഇലവനെ ശരിയായി തിരഞ്ഞെടുക്കേണ്ടതുണ്ട്, അത് അവർ ചെയ്യുന്നില്ല”

ആകാശ് ചോപ്ര തുടർന്നു:

” എനിക്ക് തോന്നുന്നത് അവർ വരുത്തേണ്ട മാറ്റങ്ങൾ ഇവയാണ്- രോഹിത് ശർമ്മ ഇങ്ങനെ ആയാൽ പോരാ. കൂടുതൽ റൺസ് നേടണം, അല്ലെങ്കിൽ ടീം വിജയിക്കില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് എട്ട് പന്തിൽ നിന്ന് എട്ട് റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, അത് പോരാ.

ആകാശ് ചോപ്ര കൂട്ടിച്ചേർത്തു:

” റയാൻ റിക്കെൽട്ടണെ പുറത്താക്കേണ്ടിവരും. അദ്ദേഹത്തിന് പകരം വിൽ ജാക്‌സിനെ കളിപ്പിക്കേണ്ടിവരും. വിൽ ജാക്‌സിനെ കളിപ്പിച്ച് അവനെ ഓപ്പണറാക്കുക.കൂടാതെ മുജീബിനെ കളിപ്പിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് പകരം റീസ് ടോപ്‌ലിയെ കളിപ്പിക്കുക. ഇത്തരം മാറ്റങ്ങളാണ് ടീം വരുത്തേണ്ടത്” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി