ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 44 റൺസ് തോൽവി. സൺ റൈസേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ 286 എന്ന കൂറ്റൻ സ്കോറാണ് താരങ്ങൾ നേടിയത്. ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്.
ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോളർ നാല് ഓവറിൽ 76 റൺസ് കൊടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ജോഫ്ര അർച്ചറിന് സൺ റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ നൽകിയത്. ഇതിനു മുൻപ് ഗുജറാത്ത് ടൈറ്റൻസിൽ വെച്ച് മോഹിത് ശർമ്മ 73 റൺസ് വഴങ്ങിയതായിരുന്നു ഏറ്റവും വലിയ റെക്കോർഡ്. ഇന്നലെ നടന്ന മത്സരം കൊണ്ട് ആ റെക്കോർഡ് ജോഫ്രാ ആർച്ചർ സ്വന്തമാക്കി.
എന്നാൽ മത്സരത്തിനിടയിൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് കമെന്ററി പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് പറഞ്ഞ് ആരോപണം ഉയരുകയാണ്. മത്സരത്തിൽ 76 റൺസ് കൊടുത്ത ആർച്ചറിന്റെ ഇക്കോണമി 19 ആയിരുന്നു. ആ സമയത്താണ് ഹർഭജൻ കമന്ററിയിലൂടെ അധിക്ഷേപം നടത്തിയത്. ” ലണ്ടനിലെ കറുത്ത ടാക്സികളുടെ മീറ്ററിനെപ്പോലെ, ആർച്ചറിന്റെ മീറ്ററും ഉയർന്ന വശത്തായിരുന്നു” ഇതാണ് ഹർഭജൻ പറഞ്ഞത്. എന്നാൽ ഇത് വൻതോതിൽ ചർച്ചയാവുകയും, താരത്തിന് നേരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു വരികയാണ്.