IPL 2025: എടാ ഡ്രൈവറെ പയ്യെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയത്തില്ല, സുരാജ് സ്റ്റൈലിൽ ഓടി അജിങ്ക്യ രഹാനെ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ കാണാം

ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ പരിശീലനത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ടീം ബസ് തന്നെ കൂട്ടാതെ മുന്നോട്ട് പോകുന്നത് കണ്ട് അത് പിടിക്കാൻ ഓടുന്ന ഒരു വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഈ സീസണിലാണ് ടീമിന്റെ നായകനായി രഹാനയെ ടീം മാനേജ്മെന്റ് നിയമിച്ചത്.

ലേലത്തിൽ ആദ്യ റൗണ്ടിൽ വിൽക്കപ്പെടാത്തതിനെത്തുടർന്ന്, ആക്സിലറേറ്റഡ് റൗണ്ടിൽ അജിങ്ക്യ രഹാനെയെ ₹1.5 കോടി എന്ന അടിസ്ഥാന വിലയ്ക്ക് കെകെആർ സ്വന്തമാക്കി. നേരത്തെ രാജസ്ഥാൻ, ചെന്നൈ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള രഹാനെ ചെന്നൈ കിരീടം നേടിയ 2023 ൽ മികവ് കാണിച്ചിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ രഹാനെ നയിക്കുന്ന കെകെആർ ആർസിബിയെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്തായാലും ആദ്യ മത്സരത്തിന് വമ്പൻ ഉത്‌ഘാടന മാമാങ്കം അടക്കം ഒരുക്കിയ സാഹചര്യത്തിൽ മത്സരം നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം ടീമുകൾ എല്ലാവരും അതിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ആവേശകരമായ ഒരു ഐപിഎൽ സീസണാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

IPL 2025: ഇത്രയും കോടി മുടക്കി ടീം നിലനിർത്തിയത് ഈ ബാറ്റിംഗ് കാണാൻ അല്ല, മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ എന്ത് പ്രയോജനം; രാജസ്ഥാൻ താരത്തിനെതിരെ പിയൂഷ് ചൗള

ഹൂത്തികളെ ആക്രമിക്കാനുള്ള ട്രംപ് ഉദ്യോഗസ്ഥരുടെ രഹസ്യ ഗ്രൂപ് ചാറ്റ് ചോർന്നു; ദി അറ്റ്ലാന്റിക് എഡിറ്ററെ അബദ്ധത്തിൽ ചേർത്തതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്

സഭ സമ്മേളത്തിനിടെ പ്രിയങ്കയുടെ കവിളില്‍ തലോടി രാഹുല്‍; സ്‌നേഹ പ്രകടനം വീട്ടില്‍ മതി; അതിനുള്ള വേദിയല്ലിതെന്ന് സ്പീക്കര്‍; ചോദിക്കാന്‍ ചെന്നവരോട് വിരട്ടലുമായി ഓം ബിര്‍ല

ക്ഷേത്രദര്‍ശനം പ്രണയത്തിലേക്ക്, വിവാഹം ചെയ്യാനാവശ്യപ്പെട്ടതോടെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ലഹരി സംഘത്തിൽ എച്ച്ഐവി ബാധ; മലപ്പുറത്ത് ഒമ്പത് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു

IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി