IPL 2025: 'ലേലത്തില്‍ അവന്റെ പേര് വന്നാല്‍ ബാങ്ക് തകരും'; എല്ലാ ടീമും ആഗ്രഹിക്കുന്ന താരത്തെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക ഒക്ടോബര്‍ 31 വ്യാഴാഴ്ച വെളിപ്പെടുത്തും. ഒരു ഫ്രാഞ്ചൈസിക്ക് ഒരു അണ്‍ക്യാപ്ഡ് കളിക്കാരന്‍ ഉള്‍പ്പെടെ ആറ് കളിക്കാരെ വരെ നിലനിര്‍ത്താം. ലേല പോരാട്ടം ഉള്‍പ്പെടെ പ്രധാന കളിക്കാരെക്കുറിച്ചുള്ള ധീരമായ നിരവധി പ്രവചനങ്ങള്‍ക്കിടയില്‍, ഋഷഭ് പന്തിന്റെ പേര് ഒരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

പന്ത് 43 മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിട്ടുണ്ട്. വാഹനാപകടത്തില്‍ നിന്ന് കരകയറിയതിന് ശേഷം മത്സര ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവായിരുന്നു മുന്‍ സീസണില്‍ കണ്ടത്. എന്നാല്‍ പന്ത് ലേലത്തില്‍ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ കാരണം ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ക്യാമ്പില്‍ താരത്തെ കാണാന്‍ താത്പര്യപ്പെടുന്നു.

റിഷഭ് പന്ത് ലേലത്തില്‍ ലഭ്യമായേക്കുമെന്ന് കേള്‍ക്കുന്നു. ലേലത്തില്‍ അവന്റെ പേര് വന്നാല്‍ ബാങ്ക് തകരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കാം. ആര്‍സിബിക്ക് ഒരു കീപ്പറെയും ബാറ്ററെയും ഒരു പക്ഷേ ഒരു ക്യാപ്റ്റനെയും ആവശ്യമുണ്ട്.

പഞ്ചാബിനും അവനെ ആവശ്യമാണ്. ഡല്‍ഹിക്ക് അവനെ തിരികെ വേണം, ആര്‍ടിഎം കാര്‍ഡ് ലഭിക്കും. കെകെആറിനും അവനെ വേണം. ഇഷാന്‍ കിഷനെ ഒഴിവാക്കിയാല്‍ മുംബൈയ്ക്കും അദ്ദേഹത്തെ ആവശ്യമുണ്ട്- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Read more