ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 8 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.
എന്തായാലും മത്സരശേഷമാണ് രാഹുൽ കൂടുതലായി വാർത്തകളിൽ ഇടം നേടിയത്. മത്സരശേഷം എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിന് കൈ കൊടുക്കാൻ എത്തിയപ്പോൾ പേരിന് അദ്ദേഹത്തിന് കൈ കൊടുത്ത് അദ്ദേഹം പറയുന്നത് കേൾക്കാൻ താത്പര്യം ഇല്ലാതെ വേഗത്തിൽ നടന്നാണ് രാഹുൽ മധുരപ്രതികാരം വീട്ടിയത്. ആ നിമിഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി, സംഭവത്തിന്റെ വീഡിയോ വൈറലായി. ഗോയങ്ക മകനൊപ്പം എതിരാളിയെ അഭിനന്ദിക്കാൻ എത്തുമ്പോൾ എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ലെന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു രാഹുൽ നിന്നത്.
അറിയാത്തവർക്കായി, കഴിഞ്ഞ സീസണിൽ എൽഎസ്ജിക്കു വേണ്ടിയാണ് രാഹുൽ കളിച്ചിരുന്നത്. അന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 10 വിക്കറ്റിന്റെ കനത്ത തോൽവിയെറ്റ് വാങ്ങിയ ശേഷം ലക്നൗ ഉടമ ഗോയെങ്ക പരസ്യമായി രാഹുലിനെ ശാസിക്കുന്നതും രാഹുൽ അതെല്ലാം കേട്ട് സങ്കടത്തിൽ നിൽക്കുന്ന വീഡിയോയൊക്കെ ഏറെ ചർച്ച ആയിരുന്നു.
എന്തായാലും ആ സീസണിന് ശേഷം രാഹുലിനെ ഒഴിവാക്കി 27 കോടി രൂപക്ക് ടീം പന്തിനെ ടീമിൽ എടുക്കുക ആയിരുന്നു . താരത്തിന് ആകട്ടെ ബാറ്റ് ചെയ്യാൻ ഇറങ്ങാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും പേടിയാണെന്ന് ഇന്നലത്തെ മത്സരത്തിലൂടെയും വ്യക്തമായി . റൺ ഒന്നും എടുക്കാതെയാണ് താരം പുറത്തായത്.
Sanjiv Goenka tried to interact with KL Rahul but he quickly went away from him. 🙅♂️😮#LSGvsDC | #KLRahulpic.twitter.com/L1PeKiKKZW
— Indian Cricket Team (@incricketteam) April 22, 2025