ഐപിഎലിൽ 2025 ലെ ആദ്യ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ആരാധകർ കാത്തിരുന്ന രാജകീയ തിരിച്ച് വരവാണ് താരം ഇന്ന് നടത്തിയത്. 31 പന്തിൽ 6 ഫോറും നാല് സിക്സറുകളും അടക്കം 56 റൺസാണ് രഹാനെ അടിച്ച് കേറ്റിയത്. തുടക്കത്തിൽ തന്നെ ഓപണർ ക്വിന്റൺ ഡി കോക്ക് (4) പുറത്തായപ്പോൾ മത്സരം ആർസിബിയുടെ വരുതിയിലായിരുന്നു.
എന്നാൽ കൊൽക്കത്തയുടെ മറ്റൊരു ഓപണർ ബാറ്റ്‌സ്മാനായ സുനിൽ നരൈൻ (44) റൺസ് നേടി രഹാനെയ്ക്ക് മികച്ച പിന്തുണ നൽകിയപ്പോൾ 10 ഓവറിൽ 100 റൺസ് കടന്നിരുന്നു. നിലവിൽ 16 ഓവർ പൂർത്തിയാകുന്നതിനു മുൻപ് തന്നെ 150 റൺസ് നേടി കൊൽക്കത്തയുടെ 5 വിക്കറ്റുകൾ നഷ്ടമായി. ബെംഗളുരുവിനു വേണ്ടി കൃണാൽ പാണ്ട്യ മൂന്ന് വിക്കറ്റുകളും, ജോഷ് ഹേസൽവുഡ്, റാഷിക്ക് സലാം സുയാഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്:
അജിങ്ക്യ രഹാനെ, ക്വിന്റൺ ഡി കോക്ക്, സുനിൽ നരൈൻ, വെങ്കിടേഷ് അയ്യർ, അംകൃഷ് രഘുവൻഷി, റിങ്കു സിങ്, ആന്ദ്രേ റസ്സൽ, രാമൺദീപ് സിങ്, സ്‌പെൻസർ ജോൺസൻ, ഹർഷിത്ത് റാണ, വരുൺ ചക്രവർത്തി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്:
രജത്ത് പട്ടീദാർ, വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, കൃണാൽ പാണ്ട്യ, റാഷിക്ക് സലാം, സുയാഷ് ശർമ്മ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ.