IPL 2025: അയാൾ കാരണം ടീം വീണ്ടും നാണംകെട്ട് തോറ്റെന്നു കരുതിയിരുന്നു, എന്നാൽ.....: ഹാർദിക്‌ പാണ്ട്യ

ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു. മത്സരശേഷം ടീമിന്റെ പ്രകടനത്തെ കുറിച്ച് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്‌ പാണ്ട്യ സംസാരിച്ചു.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

” വിജയങ്ങൾ എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. പ്രത്യേകിച്ചും ഇതുപോലെ ആവേശകരമായ വിജയങ്ങൾ. കരുൺ നായർ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. അതുകണ്ടപ്പോൾ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ പരാജയപ്പെടുമെന്ന് കരുതിയിരുന്നു”

ഹാർദിക്‌ പാണ്ട്യ തുടർന്നു:

” ബൗണ്ടറികൾ വെറും 60 മീറ്റർ മാത്രം അകലെയുള്ളപ്പോഴാണ് ഇത്തരമൊരു മികച്ച പ്രകടനം കരൺ പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസ് ഒരിക്കലും കീഴടങ്ങിയില്ല. മത്സരം വിജയിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും അവരവരുടെ പങ്ക് നന്നായി നിർവഹിച്ചു. ലഭിച്ച അവസരങ്ങൾ മുംബൈ നന്നായി മുതലെടുത്തു. ഡൽഹി ബാറ്റ് ചെയ്തപ്പോൾ നന്നായി മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു. എങ്കിലും രണ്ടോ മൂന്നോ വിക്കറ്റുകൾ വീണാൽ കളി മാറും എന്ന് മുംബൈയ്ക്ക് അറിയാമായിരുന്നു. ഇത് മുമ്പും എനിക്ക് സംഭവിച്ചിട്ടുണ്ട്. ഇതുപോലെയുള്ള ജയങ്ങൾ ടീമിന്റെ മൊമെന്റം മാറ്റുകയും എല്ലാ കാര്യങ്ങളും അനുകൂലമാക്കുകയും ചെയ്യും” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

Latest Stories

വഖഫ് ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്, പരിഗണിക്കുക പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

ജനാധിപത്യ അതിജീവന യാത്ര; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം