IPL 2025: കോഹ്‌ലിയും ഗെയ്‌ലും രാഹുലും അല്ല, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ചവരായ ആ 5 താരങ്ങളുടെ കൂടെ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു: ഇഷാൻ കിഷൻ

സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) താരം ഇഷാൻ കിഷൻ ഐപിഎൽ ചരിത്രത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ഓപ്പണിംഗ് പങ്കാളികളെ വെളിപ്പെടുത്തി, താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കളിക്കാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തി. ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ, വിരാട് കോഹ്‌ലി എന്നിവരുൾപ്പെടെ ടി20 ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ചിലരുടെ പേരുകൾ അദ്ദേഹം പരാമർശിച്ചില്ല.

ശനിയാഴ്ച്ച തുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയതും ഇഷാൻ കിഷൻ ആയിരുന്നു. ടി20 ക്രിക്കറ്റിൽ, പ്രത്യേകിച്ച് പവർപ്ലേ ഓവറുകളിൽ, ഓപ്പണർമാർ അവരുടെ രീതികളിൽ വലിയ രീതിയിൽ ഉള്ള മാറ്റമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ആദ്യ ആറ് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺ നേടി എതിർ ടീമിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇപ്പോൾ ടീമുകളുടെ ലക്ഷ്യം.

ക്രിക്ക് ഫാന്റസി ബോസ് യൂട്യൂബ് ചാനലിനോട് സംസാരിക്കവെ, ഐപിഎൽ ചരിത്രത്തിലെ തന്റെ അഞ്ച് പ്രിയപ്പെട്ട ഓപ്പണിംഗ് പങ്കാളികളെ ഇഷാൻ കിഷൻ തിരഞ്ഞെടുത്തു. ഇതിഹാസ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായ വീരേന്ദർ സെവാഗ്, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവരെ അദ്ദേഹം തിരഞ്ഞെടുത്തു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ഓപ്പണർമാരുടെ പട്ടികയിൽ ഉള്ള താരങ്ങളിൽ മിക്കവരെയും ഇഷാൻ ഒഴിവാക്കി. ശിഖർ ധവാൻ (6362 റൺസ്), ഡേവിഡ് വാർണർ (5910 റൺസ്), ക്രിസ് ഗെയ്ൽ (4480 റൺസ്), വിരാട് കോഹ്‌ലി (4411 റൺസ്), കെഎൽ രാഹുൽ (4183 റൺസ്) എന്നിവരാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓപ്പണർമാർ.